രാജ്യത്തെ പുതിയ കോവിഡ് വകഭേദം കൂടുതല്‍ അപകടകാരിയാകാം; ഡോ രണ്‍ദീപ് ഗുലേറിയ

രാജ്യത്തെ പുതിയ കോവിഡ് വകഭേദം കൂടുതല്‍ അപകടകാരിയാകാം; ഡോ രണ്‍ദീപ് ഗുലേറിയ

ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയാകാന്‍ സാധ്യതയുണ്ടെന്ന് എയിംസ് മേധാവി ഡോ രണ്‍ദീപ് ഗുലേറിയ അറിയിച്ചു. പുതിയ വൈറസ് വകഭേദം നിലവില്‍ പ്രതിരോധ ശേഷി നേടിയവരെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ കൊറോണ വൈറസ് വകഭേദം വ്യാപിച്ചാല്‍ ആന്റിബോഡി എല്ലാവരിലും രൂപപ്പെടുന്നത് അസാധ്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുതിയ വൈറസ് വകഭേദങ്ങള്‍ക്ക് പ്രതിരോധ ശേഷി നേടിയ ആളില്‍ നിന്ന് രോഗബാധയുണ്ടാക്കാന്‍ സാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള കൊറോണ വൈറസ് വാക്‌സിനുകള്‍ക്ക് പുതിയ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമായേക്കും. എന്നാല്‍ അവയുടെ കാര്യക്ഷമത കുറവാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുണ്ടാകുന്ന രോഗബാധയുടെ തീവ്രത കുറയാനുള്ള സാധ്യതയുണ്ട്. വാക്‌സിനുകളില്‍ മാറ്റം വരുത്തണോ എന്നുള്ള കാര്യം രോഗബാധയുടെ സ്വഭാവം നോക്കി മാത്രമേ നിശ്ചയിക്കാനാവുമെന്ന് ഗുലേറിയ പറയുന്നു.

എന്നാൽ കേരളം കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും കേസുകളും മരണവും പിടിച്ചുനിര്‍ത്താനായി. ശാസ്ത്രീയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തലെന്ന് മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.