സംസ്കാരവേദിയുടെ മന്നം ജയന്തി ആഘോഷം

സംസ്കാരവേദിയുടെ മന്നം ജയന്തി ആഘോഷം

കോട്ടയം: കേരള കോൺഗ്രസ്‌ എം സംസ്കാരവേദി സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ജനുവരി 4 നു രാവിലെ 10 മണി മുതൽ കോട്ടയം കെ എം മാണി ഭവനിൽ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

വേദി സംസ്ഥാന പ്രസിഡന്റ്‌ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎയും ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാനുമായ ഡോ. സ്റ്റീഫൻ ജോർജ് മന്നം ജയന്തി പ്രഭാഷണം നടത്തും.

എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ. ഡോ. സി ടി അരവിന്ദ് കുമാർ പ്രസംഗ മത്സര വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. പ്രതിഭകളെ ആദരിക്കൽ ചടങ്ങ് സീരിയൽ താരം റിയ മറിയം തോമസും കവിയരങ്ങ് ഡോ. എ കെ അപ്പുക്കുട്ടനും ഉദ്ഘാടനം ചെയ്യും. കൺവീനർ ബിജോയ് പാലക്കുന്നേൽ സ്വാഗതവും സംസ്ഥാന സെക്രട്ടറി സുനിൽ കുന്നപ്പള്ളി നന്ദിയും രേഖപ്പെടുത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.