പെര്‍ത്ത്: പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ മുസ്ലിം യുവാവ് അള്‍ത്താരയ്ക്കു മുന്നിലെത്തി ഗാസയ്ക്ക് അനുകൂലമായി മുദ്രവാക്യം ഉയര്‍ത്തിയത് ഏറെ നേരം ആശങ്ക സൃഷ്ടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് ദേവാലയത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച സംഭവമുണ്ടായത്. പുതുവര്‍ഷ ദിനമായതിനാല്‍ മലയാളികള്‍ അടക്കം നിരവധി വിശ്വാസികള്‍ ആരാധനയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
മുപ്പതു വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ദേവാലയത്തില്‍ അതിക്രമിച്ചു കയറിയത്. അള്‍ത്താരയ്ക്കു മുന്നിലെത്തി കൈകള്‍ ഉയര്‍ത്തി 'സേവ് മൈ പീപ്പിള്‍' എന്ന് ഗാസയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അഞ്ചു മിനിറ്റോളം അള്‍ത്താരയ്ക്കു മുന്നില്‍ യുവാവ് നിലയുറപ്പിച്ചു. ഭീരകാക്രമണ സാധ്യത മുന്നില്‍ കണ്ട വിശ്വാസികള്‍ പരിഭ്രാന്തരായെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. സുരക്ഷാ ജീവനക്കാരന്‍ എത്തിയാണ് ഇതര മതസ്ഥനായ യുവാവിനെ ബലമായി അവിടെ നിന്നും നീക്കിയത്.
പുതുവര്‍ഷത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെയുണ്ടായ സംഭവം വിശ്വാസികള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ പള്ളി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിശ്വാസികളാണ് വിവരം പങ്കുവച്ചത്. പെര്‍ത്ത് അതിരൂപതയുടെ കത്തീഡ്രലാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.