ബഹിരാകാശത്ത് നിന്ന് ഫോണ്‍ ചെയ്യാം; അമേരിക്കന്‍ ഉപഗ്രഹം വിക്ഷേപിക്കുന്നത് ഐഎസ്ആര്‍ഒ

ബഹിരാകാശത്ത് നിന്ന് ഫോണ്‍ ചെയ്യാം; അമേരിക്കന്‍ ഉപഗ്രഹം വിക്ഷേപിക്കുന്നത് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ബഹിരാകാശത്ത് നിന്ന് നേരിട്ട് ഫോണ്‍ കോള്‍ ചെയ്യാന്‍ സൗകര്യമൊരുക്കുന്ന അമേരിക്കന്‍ ആശയ വിനിമയ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ആദ്യമായാണ് ഇന്ത്യ ഒരു അമേരിക്കന്‍ കമ്പനിയുടെ ഇത്ര വലിയ ആശയ വിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഇതുവരെ അമേരിക്കന്‍ കമ്പനികള്‍ നിര്‍മ്മിച്ച ചെറിയ ഉപഗ്രഹങ്ങള്‍ മാത്രമേ ഇന്ത്യ വിക്ഷേപിച്ചിട്ടുള്ളൂ.

'ഫെബ്രുവരിയിലോ മാര്‍ച്ചിലോ മൊബൈല്‍ ആശയ വിനിമയത്തിനായി ഒരു അമേരിക്കന്‍ ഉപഗ്രഹം വിക്ഷേപിക്കും. ഇത് മൊബൈല്‍ ഫോണുകളില്‍ ശബ്ദ ആശയ വിനിമയം സാധ്യമാക്കും'- കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ആശയ വിനിമയ ഉപഗ്രഹം നിര്‍മിക്കുന്നതായുള്ള വിവരം അമേരിക്കന്‍ കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ടെക്സസ് ആസ്ഥാനമായുള്ള എ.എസ്.ടി സ്‌പേസ് മൊബൈല്‍ എന്ന കമ്പനി ശ്രീഹരിക്കോട്ടയില്‍ നിന്ന് ആശയ വിനിമയ ഉപഗ്രഹം വിക്ഷേപിക്കുമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.