കര്‍ഷകര്‍ക്ക് മാസം 5000 രൂപ ക്ഷേമനിധി പെന്‍ഷന്‍; 18 വയസ് പൂര്‍ത്തിയായാല്‍ അംഗമാകാം

 കര്‍ഷകര്‍ക്ക് മാസം 5000 രൂപ ക്ഷേമനിധി പെന്‍ഷന്‍;  18 വയസ് പൂര്‍ത്തിയായാല്‍ അംഗമാകാം

കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന കര്‍ഷക ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ക്ക് അടിസ്ഥാന പെന്‍ഷന്‍ തുക മാസം 5000 രൂപയായി നിശ്ചയിച്ചു. കുടിശിക കൂടാതെ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും വിഹിതം അടച്ചവര്‍ക്കാണ് പെന്‍ഷന് അര്‍ഹത. കര്‍ഷകര്‍ ഒടുക്കിയ അംശാദായത്തിന്റെയും അടച്ച കാലയളവിന്റെയും അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ തുക തീരുമാനിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് കര്‍ഷക ക്ഷേമനിധി സംവിധാനം നടപ്പിലാകുന്നത്.

പ്രതിമാസം കുറഞ്ഞത് നൂറ് രൂപ വീതമാണ് അംഗങ്ങള്‍ അടയ്ക്കണ്ടത്. അംഗം അടയ്ക്കുന്നതിന് ആനുപാതികമായ തുക സര്‍ക്കാര്‍ വിഹിതമായി നല്‍കും, പരമാവധി 250 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്ന വിഹിതം. 18 വയസ് പൂര്‍ത്തിയായാല്‍ ക്ഷേമനിധിയില്‍ അംഗമാകാന്‍ അവസരം ലഭിക്കും. 56 വയസ് പൂര്‍ത്തിയായവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 65 വയസ് വരെ അംഗമാകാന്‍ അവസരമുണ്ട്.

പെന്‍ഷന്‍ കൂടാതെ ഇന്‍ഷുറന്‍സ് പരിരക്ഷ , അംഗം മരണപ്പെട്ടാല്‍ കുടുംബപെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വനിതകളായ അംഗങ്ങള്‍ക്ക് വിവാഹാനുകൂല്യം എന്നിവയ്ക്കും അര്‍ഹതയുണ്ടാകും. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്കാണ് പെന്‍ഷന് അര്‍ഹതയുണ്ടാകുക. ഏലം, കാപ്പി, റബ്ബര്‍, തേയില എന്നീ തോട്ടവിളകളുടെ കാര്യത്തില്‍ ഏഴര ഏക്കറില്‍ കൂടുതല്‍ സ്ഥലം കൈവശം വയ്ക്കുന്നവര്‍ക്ക് ക്ഷേമനിധിയില്‍ ചേരാനാവില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.