സീറോ മലബാര്‍ മിഷന്‍ ക്വസ്റ്റ് 2024: ആഗോള തലത്തിലുള്ള വിജയികളെ പ്രഖ്യാപിച്ചു

സീറോ മലബാര്‍ മിഷന്‍ ക്വസ്റ്റ് 2024: ആഗോള തലത്തിലുള്ള വിജയികളെ പ്രഖ്യാപിച്ചു

സീറോ മലബാര്‍ മിഷന്‍ ക്വസ്റ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇടുക്കി, കല്യാണ്‍ രൂപതകളുടെ മെത്രാന്മാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലില്‍ നിന്നു സമ്മാനത്തുകയും പ്രശസ്തി പത്രവും ഏറ്റുവാങ്ങുന്നു. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, മാര്‍ ജോസ് പുളിക്കല്‍, ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, ഫാ. തോമസ് മേല്‍വെട്ടത്ത്, സിസ്റ്റര്‍ മെര്‍ലിന്‍ ജോര്‍ജ്, സിസ്റ്റര്‍ ജിന്‍സി ചാക്കോ എന്നിവര്‍ സമീപം.

കൊച്ചി: സീറോ മലബാര്‍ മിഷന്‍ ക്വസ്റ്റ് 2024 ആഗോള തലത്തിലുള്ള വിജയികളെ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ ഇടുക്കി രൂപതയിലെ ഇസബെല്ല ബിനു കൂടത്തില്‍ ഒന്നാം സ്ഥാനവും കോതമംഗലം രൂപതയില്‍ നിന്നുള്ള അഗസ ബെന്നി രണ്ടാം സ്ഥാനവും എറണാകുളം-അങ്കമാലി അതിരൂപതയിലെ ജെയിസ് ജോസഫ് മൂന്നാം സ്ഥാനവും നേടി.


മുതിര്‍ന്നവരുടെ വിഭാഗത്തില്‍ കല്യാണ്‍ രൂപതയില്‍ നിന്നുള്ള റോസിലി രാജന്‍ ഒന്നാം സ്ഥാനവും കാഞ്ഞിരപ്പള്ളി രൂപതയിലെ ടെസ്സി മാത്യു മുതുപ്ലാക്കല്‍ രണ്ടാം സ്ഥാനവും മാണ്ഡ്യ രൂപതയില്‍നിന്നുള്ള ബീന ജോണ്‍ കളരിക്കല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കൂടുതല്‍ അംഗങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിച്ചതിനു കേരളത്തില്‍ നിന്ന് ഇടുക്കി രൂപതയും കേരളത്തിന് പുറത്തു നിന്ന് ഉജ്ജയിന്‍ രൂപതയും പ്രോത്സാഹന സമ്മാനങ്ങള്‍ സ്വന്തമാക്കി. വിജയികള്‍ക്കുള്ള സമ്മാനത്തുകയും പ്രശസ്തി പത്രവും അതാതു രൂപതകളിലെ മെത്രാന്മാര്‍ സിനഡ് സമ്മേളനത്തിനിടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലില്‍ നിന്ന് ഏറ്റുവാങ്ങി.

സീറോ മലബാര്‍ സഭയുടെ ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന 35 രൂപതകളിലെയും യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേഷനിലേയും ഗള്‍ഫ് മേഖലയിലേയും വിശ്വാസികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ക്വിസ് മത്സരമാണ് മിഷന്‍ ക്വസ്റ്റ്.

2024 ഡിസംബര്‍ 14 ന് സീറോ മലബാര്‍ മിഷനും വിശ്വാസ പരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മത്സരത്തിന്റെ രൂപതാതല വിജയികളെ ഡിസംബര്‍ 18 ന് സീറോ മലബാര്‍ മിഷന്‍ വെബ്‌സൈറ്റിലൂടെ  www.syromalabarmission.com പ്രഖ്യാപിച്ചിരുന്നു.

ദൈവ വചനവും സഭാ പ്രബോധനവും സഭയുടെ മിഷന്‍ പ്രവര്‍ത്തങ്ങളും ആഴത്തില്‍ അറിയുവാനും സ്‌നേഹിക്കുവാനും അവസരമൊരുക്കുന്ന മിഷന്‍ ക്വസ്റ്റിന് വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത്, സീറോ,മലബാര്‍ മിഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, സിസ്റ്റര്‍ ജിന്‍സി ചാക്കോ എംഎസ്എംഐ, സിസ്റ്റര്‍ മെര്‍ലിന്‍ ജോര്‍ജ് എംഎസ്എംഐ എന്നിവര്‍ നേതൃത്വം നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.