പെര്‍ത്ത് മലയാളികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സതേണ്‍ സ്പാര്‍ട്ടന്‍സ് ചാമ്പ്യന്മാര്‍

പെര്‍ത്ത് മലയാളികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സതേണ്‍ സ്പാര്‍ട്ടന്‍സ്  ചാമ്പ്യന്മാര്‍

പെര്‍ത്ത് : വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്ത് റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പന്ത്രണ്ടോളം മലയാളി ക്രിക്കറ്റ് ക്ലബ്ബുകള്‍ പങ്കെടുത്ത പെര്‍ത്ത് മലയാളികളുടെ AICE RCL T20-2021ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സതേണ്‍ സ്പാര്‍ട്ടന്‍സ് ചാമ്പ്യന്മാരായി. ഫോറസ്റ്റ് ഫീല്‍ഡിലുള്ള ഹാര്‍ട്ട് ഫീല്‍ഡ് പാര്‍ക്കില്‍ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന ഫൈനലില്‍ റോയല്‍ വാരിയേഴ്‌സിനെ ഏഴു വിക്കറ്റിനാണ് സതേണ്‍ സ്പാര്‍ട്ടന്‍സ് പരാജയപ്പെടുത്തിയത്. ജയ്ക് ആണ് കളിയിലെ മികച്ച താരം.

ചാമ്പ്യന്‍മാര്‍ക്ക്-2000, -1000, സെക്കന്റ് റണ്ണേഴ്‌സ് അപ്പിന് -500 ഡോളര്‍ എന്നിങ്ങനെയാണ് സമ്മാനത്തുക. ട്രോഫിയും ഒപ്പമുണ്ട്. വിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡുകളും കാലമാണ്ട സിറ്റി കൗണ്‍സില്‍ മെമ്പര്‍ ലെസ്ലി ബോയ്ഡ്, അര്‍മമഡേല്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍ പീറ്റര്‍ ഷാനവാസ്, വര്‍ഗീസ് പുന്നയ്ക്കല്‍, ഡിറ്റി ഡൊമിനിക്, ബിജു പല്ലന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. AICE റോയല്‍ ചാമ്പ്യന്‍സ് ലീഗ് T20-2021 വന്‍ വിജയമാക്കാന്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ടൂര്‍ണ്ണമെന്റിന് നേതൃത്വം കൊടുത്ത റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് നന്ദി അറിയിച്ചു.

(നിജോ പോള്‍)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.