ചണ്ഡീഗഡ്: പഞ്ചാബിൽ ആംആദ്മി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ. ലുധിയാന എംഎൽഎ ഗുർപ്രീത് ഗോഗിയാണ് മരിച്ചത്. അർദ്ധരാത്രിയോടെയാണ് ഗുർപ്രീതിനെ വീടിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
വെടിയേറ്റ ഗുർപ്രീതിനെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡിസിപി ജസ്കരൻ സിങ് തേജ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അദേഹം പറഞ്ഞു.
വെടിയേറ്റ നിലയിലാണ് ഗോഗിയെ കണ്ടെത്തിയത്. അദേഹം സ്വയം വെടിയുതിർത്തതാണോ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.
2022-ലാണ് ഗുർപ്രീത് ഗോഗി ആംആദ്മി പാർട്ടിയിൽ ചേർന്നത്. തുടർന്നുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ ഭാരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.