ഇന്‍കാസ് നിസ്‌വാ റീജിയണല്‍ കമ്മിറ്റി ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷിച്ചു

 ഇന്‍കാസ് നിസ്‌വാ റീജിയണല്‍ കമ്മിറ്റി ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷിച്ചു

ഇന്‍കാസ് (INCAS) നിസ്‌വാ റീജിയണല്‍ കമ്മിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ ചടങ്ങുകള്‍ നിസ്‌വാ ടെലി റസ്റ്റോറന്റില്‍ വച്ച് വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു. റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ജോയ് മാത്യു തുമ്പുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ ഇന്‍കാസ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അനീഷ് കടവില്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് നിസ്‌വാ ജനറല്‍ സെക്രട്ടറി നൗഫല്‍ പൊന്നാനി സ്വാഗതം ആശംസിക്കുകയും ഇന്‍കാസ് നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഗോപകുമാര്‍ വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും നിസ്‌വാ ഗവണ്‍മെന്റ് ഹോസ്പിറ്റലിലെയും ബദര്‍ അല്‍ സാമ ഹോസ്പിറ്റലിലേയും ജബല്‍ അക്തര്‍ ഗവണ്മെന്റ് ഹോസ്പിറ്റലിലെയും തിരഞ്ഞെടുത്ത നഴ്‌സുമാര്‍,  35 വര്‍ഷങ്ങള്‍ക്ക് മുകളിലായി പ്രവാസ ജീവിതം നയിക്കുന്ന വിവിധ മേഖലയിലുള്ളവരെയും ആദരിക്കുകയും ചെയ്തു.

2024ലെ മലയാറ്റൂര്‍ പുരസ്‌കാര ജേതാവായ കവി ബിജു പുരുഷോത്തമനേയും യുവ കവി അനൂപ് ഉണ്ണിത്താനെയും ആദരിക്കുകയും അനൂപ് ഉണ്ണിത്താന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ 'സ്‌നേഹപൂര്‍വ്വം മകള്‍ക്ക് 'എന്ന പുസ്തകം പ്രശസ്ത പ്രവാസി എഴുത്തുകാരി സേബാ ജോയ് കാനം പ്രകാശനം ചെയ്യുകയും ബിജു പുരുഷോത്തമന്‍ പുസ്തകം ഏറ്റ് വാങ്ങുകയും ചെയ്തു.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഭാരത് സേവക സമാജ് എന്ന സംഘടനയുടെ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹയായ സേബ ജോയ് കാനത്തെയും ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികള്‍ ആഘോഷത്തെ കമനീയമാക്കി. റീജണല്‍ കമ്മിറ്റി ട്രഷറര്‍ അരുണ്‍ ബാബു നന്ദി പ്രകാശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.