ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് പത്രിക പുറത്തിറക്കിയത്.
സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ, ഗര്‍ഭിണികള്‍ക്ക് 21,000 രൂപ, പാചകവാതക സിലിണ്ടറിന് 500 രൂപ സബ്സിഡി തുടങ്ങിയ വാഗ്ദാനങ്ങളാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ ബിജെപി വെച്ചിരിക്കുന്നത്.
ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കുന്ന കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴില്‍ അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയും നഡ്ഡ പ്രഖ്യാപിച്ചു.
സ്ത്രീകളെയും യുവ വോട്ടര്‍മാരെയും ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളാണ് ബിജെപി പ്രകടന പത്രികയില്‍ പ്രധാനമായും ഉള്ളത്. മഹിളാ സമൃദ്ധി യോജന എന്ന പേരിലുള്ള പദ്ധതിയിലൂടെ ഡല്‍ഹിയിലെ എല്ലാ സ്ത്രീകള്‍ക്കും 2500 രൂപ നല്‍കും. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതിന് അംഗീകാരം നല്‍കും.
ജെജെ ക്ലസ്റ്ററുകളില്‍ അഞ്ച് രൂപയ്ക്ക് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനായി അടല്‍ കാന്റീനുകള്‍ സ്ഥാപിക്കും. 60 നും 70 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 2,500 രൂപയും 70 വയസിന് മുകളിലുള്ളവര്‍ക്ക് 3,000 രൂപയും പെന്‍ഷനായി നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.