ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയുമായി രഹസ്യ ധാരണയുണ്ടാക്കി മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുമെന്ന് ലത്തീന്‍ സഭ.
ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ട. എല്ലാ ധാരണാപത്രങ്ങളും ഭൂമി ഇടപാടും സര്‍ക്കാര്‍ റദ്ദുചെയ്യണമെന്നും ലത്തീന്‍ അതിരൂപത മുന്‍ വികാരി ജനറലും സിബിസിഐ ലേബര്‍ സെക്രട്ടറിയുമായ ഫാ. യൂജിന്‍ പെരേര പറഞ്ഞു.
കേന്ദ്രത്തിന്റെ കാര്‍ഷിക നയം പോലെയാണ് സര്‍ക്കാരിന്റെ നടപടി. ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍. മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടു. സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയുമായി അവിഹിത ധാരണ ഉണ്ടാക്കി.
മുന്നണികളുടെ പ്രകടന പത്രികയില്‍ മത്സ്യബന്ധന മേഖലയുടെ പൂര്‍ണ്ണ അവകാശം മത്സ്യതൊഴിലാളിള്‍ക്കെന്ന് വ്യക്തമാക്കണമെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി ലത്തീന്‍ സഭ രംഗത്ത് വന്നിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.