കര്‍ഷകര്‍ക്ക് ആശ്വാസം: വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടി വയ്ക്കാന്‍ അനുമതി നല്‍കാമെന്ന് ഹൈക്കോടതി

കര്‍ഷകര്‍ക്ക് ആശ്വാസം: വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടി വയ്ക്കാന്‍ അനുമതി നല്‍കാമെന്ന്  ഹൈക്കോടതി

കൊച്ചി: വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടി വയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാമെന്നും നിയമം അനുശാസിക്കുന്ന പോലെ കാട്ടു പന്നികളെ കൊല്ലണമെന്നും അതിന് യോഗ്യരായവരെ കണ്ടെത്തണമെന്നും ഹൈക്കോടതി. വിഷയത്തില്‍ നയമെന്താണെന്ന് അറിയിക്കാന്‍ വനം വകുപ്പിനോട് കോടതി നിര്‍ദേശിച്ചു.

കാട്ടുപന്നികളുടെ ആക്രമണം മൂലം വന മേഖലയോട് സമീപത്ത് താമസിക്കുന്നവര്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

ജനവാസ മേഖഖലയിലെത്തി വിളകളും മറ്റും കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് പതിവാണ്. കാട്ടുപന്നിയെ നശിപ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാം.

ഇതുപോലെയുള്ള അവസരങ്ങളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് അധികാരം നല്‍കിയിരുന്നു. പക്ഷേ വെടിവയ്ക്കാനുള്ള ആളുകളുടെ യോഗ്യത എന്താണ് നിശ്ചയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.