ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്ത് വെച്ചാണ് ഹമാദിക്ക് വെടിയേറ്റത്. അക്രമി ആരെന്ന് വ്യക്തമായിട്ടില്ല.
ആറ് തവണ വെടിയേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ഫെഡറല്‍ ഏജന്‍സിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ പെട്ട നേതാവാണ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി.
1985 ല്‍ 153 യാത്രക്കാരും ജീവനക്കാരുമായി ഏഥന്‍സില്‍ നിന്ന് റോമിലേക്ക് പോകുകയായിരുന്ന ജര്‍മന്‍ വിമാനം ഹൈജാക്ക് ചെയ്ത സംഭവത്തിലാണ് എഫ്ബിഐ ഹമാദിയെ തേടുന്നത്. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നതിനിടെയാണ് ഹമാദി കൊല്ലപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.