തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത മാത്രമായിരിക്കണം മാനദണ്ഡമെന്ന് രാഹുല്‍ ഗാന്ധി. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് രാഹുല്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. സ്ഥാനാര്‍ഥികള്‍ പഴയ മുഖങ്ങള്‍ ആകരുതെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണം. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി.
യുഡിഎഫിലെ സീറ്റ് വിഭജനം ഈ ആഴ്ച പൂര്‍ത്തിയാകും. ഇത് കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാണി സി കാപ്പനെ ഘടകക്ഷിയാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. 28ന് വീണ്ടും ചര്‍ച്ച നടത്താന്‍ യുഡിഎഎഫ് യോഗം തീരുമാനിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന വിഷയം തുറന്നുകാട്ടാന്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ രണ്ട് പ്രചാരണജാഥകള്‍ സംഘടിപ്പിക്കും. കാസര്‍കോട് നിന്ന് ടിഎന്‍ പ്രതാപനും തിരുവനന്തപുരത്തുനിന്ന് ഷിബു ബേബിജോണും ജാഥകള്‍ക്ക് നേതൃത്വം നല്‍കും. ജാഥ അഞ്ചിന് എറണാകുളത്ത് സമാപിക്കും. കൂടാതെ 27ന് നടക്കുന്ന തീരദേശ ഹര്‍ത്താലിന് പിന്തുണ നല്‍കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.