പെർത്ത് : അയർലണ്ടിലെ സെൻ്റ് ബ്രിജിഡിൻ്റെ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിനൊരുങ്ങി പെർത്തിലെ വിശ്വാസ സമൂഹം. പ്രത്യാശയുടെ തീർത്ഥാടകർ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ 2025 ജൂബിലി വർഷത്തിൻ്റെ ഭാഗമായാണ് പെർത്ത് സമൂഹം ദിവ്യകാരുണ്യ പ്രദിക്ഷണം സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി ഒന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2. 30 ന് നോർത്ത് ബ്രിഡ്ജിലെ സെൻ്റ് ബ്രിജിഡ്സ് ദേവാലയത്തിലെ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ദിവ്യകാരുണ്യ പ്രദിക്ഷണം പെർത്തിലെ പ്രധാനവീഥികളിലൂടെ കടന്ന് സെൻ്റ് മേരീസ് കത്തീഡ്രലിൽ അവസാനിക്കും. ഡെറി സിറ്റി, അയർലൻഡ്, മെഡ്ജുഗോർജെ തുടങ്ങിയ പ്രധാന നഗരങ്ങളിലും അന്നേ ദിവസം ദിവ്യകാരുണ്യ റാലി നടക്കും.
ലോക രാജ്യങ്ങൾ ക്രിസ്തുവിനെ പരമാധികാര ഭരണാധികാരിയായി അംഗീകരിക്കുന്നതിനായി പ്രാർത്ഥിക്കുക. പാപം, വിഭജനം, ആസക്തി, ആത്മഹത്യ എന്നിവയിൽ നിന്ന് കുടുംബങ്ങളെ രക്ഷിക്കുക. ജൂബിലി വർഷത്തിൽ നവോന്മേഷം പകരാൻ പരിശുദ്ധാത്മാവിനെ ഹൃദയത്തിൽ സ്വീകരിക്കുക. ഗർഭച്ഛിദ്രം, ദയാവധം, യുദ്ധം, മനുഷ്യജീവിതത്തിന് ഹാനികരമായ മറ്റ് നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ നിരവധി പ്രാർത്ഥന ഉദ്ദേശങ്ങളോടെയാണ് ദിവ്യകാരുണ്യ പ്രദിക്ഷണം സംഘടപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിശ്വാസികൾ ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.