രാധയുടെ വീട്ടിലെത്തിയ എ കെ ശശീന്ദ്രനെ തടഞ്ഞ് നാട്ടുകാർ; റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധം

രാധയുടെ വീട്ടിലെത്തിയ എ കെ ശശീന്ദ്രനെ തടഞ്ഞ് നാട്ടുകാർ; റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധം

മാനന്തവാടി : വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് വനം മന്ത്രി സന്ദ‍ർശിച്ചു. രാധയുടെ വീട്ടിലേക്ക് വന്ന മന്ത്രി എ. കെ ശശീന്ദ്രൻ അസാധാരണ പ്രതിഷേധമാണ് നേരിട്ടത്. രാധയുടെ വീട്ടിൽ നിന്ന് 50 മീറ്റർ അകലെ മന്ത്രിയുടെ വാഹന വ്യൂഹം എത്തിയപ്പോഴായിരുന്നു പ്രതിഷേധം. റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്.

രാധ കൊല്ലപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും വീട് സന്ദർശിക്കാതിരുന്ന മന്ത്രി ഇപ്പോൾ എന്തിനാണ് വന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കടുത്ത സുരക്ഷയോടെയാണ് മന്ത്രി രാധയുടെ വീടിനുളളിലേക്ക് പ്രവേശിച്ചത്. ഈ സമയം നാട്ടുകാർ കൂകിയാണ് പ്രതിഷേധിച്ചത്.

അതേസമയം പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ നരഭോജിയായി പ്രഖ്യാപിച്ച ഉത്തരവ് പുറത്തിറങ്ങി. നരഭോജിയാതിനാൽ കടുവയെ വെടിവച്ച് കൊല്ലാൻ കഴിയും. സംസ്ഥാനത്ത് ആദ്യമായാണ് കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്നത്. തുടർച്ചയായ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിയമോപദേശം തേടിയാണ് ഈ തീരുമാനമെടുത്തതെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.