ഇന്ധന വില വര്‍ധന: മാര്‍ച്ച് രണ്ടിന് കേരളത്തില്‍ വാഹന പണിമുടക്ക്

ഇന്ധന വില വര്‍ധന: മാര്‍ച്ച് രണ്ടിന് കേരളത്തില്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് കേരളത്തില്‍ വാഹന പണിമുടക്ക്. സംസ്ഥാനത്തെ മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് സംയുക്ത പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്.

ഇന്ധനവില വര്‍ധന മോട്ടോര്‍ വ്യവസായ മേഖലയെ ഏറെ പ്രതികൂലമായി ബാധിച്ചതായി ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി, അഡീഷണല്‍ എക്‌സൈസ് നികുതി, സര്‍ചാര്‍ജ് തുടങ്ങിയവ കുത്തനെ ഉയര്‍ത്തിയതും സ്വകാര്യ പെട്രോളിയം കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്നതുമാണ് ഇന്ധനവില വര്‍ധനയ്ക്ക് പിന്നിലെന്നും അവര്‍ ആരോപിച്ചു.

പണിമുടക്ക് വിജയിപ്പിക്കണമെന്ന് വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ കെ ദിവാകരന്‍, പി നന്ദകുമാര്‍ (സിഐടിയു), ജെ ഉദയഭാനു(എഐടിയുസി), പി ടി പോള്‍, വി ആര്‍ പ്രതാപന്‍ (ഐഎന്‍ടിയുസി), വിഎകെ തങ്ങള്‍ (എസ്ടിയു), മനയത്ത് ചന്ദ്രന്‍ (എച്ച്എംഎസ്), ടി സി വിജയന്‍ (യുടിയുസി), ചാള്‍സ് ജോര്‍ജ് (ടിയുസിഐ) തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.