'ബിജെപി വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് വിശ്വസിക്കുന്നു; ജനവിധി അംഗീകരിക്കുന്നു': അരവിന്ദ് കെജരിവാള്‍

'ബിജെപി വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് വിശ്വസിക്കുന്നു; ജനവിധി അംഗീകരിക്കുന്നു': അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കേറ്റ കനത്ത പരാജയം അംഗീകരിക്കുന്നുവെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

'ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞു. ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നു. ജനങ്ങളുടെ തീരുമാനം അന്തിമമാണ്. വിജയം നേടിയ ബിജെപിയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. വാഗ്ദാനങ്ങള്‍ ബിജെപി നിറവേറ്റുമെന്നാണ് കരുതുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ കഴിഞ്ഞ പത്ത് വർഷമായി മികച്ച പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തി. ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുക മാത്രമല്ല, ജനങ്ങൾക്കിടയിൽ തുടരുകയും അവരെ സേവിക്കുന്നത് തുടരുകയും ചെയ്യും'- കെജരിവാള്‍ പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ആം അദ്മി നേരിട്ടത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന കൽകാജി മണ്ഡലത്തിൽ ജയിച്ചത് ആം ആദ്മിക്ക് ആശ്വാസമായി. ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച കെജരിവാളിന് 21,561 വോട്ടുകൾ മാത്രമാണ് നേടാനായത്. 24,743 വോട്ട് നേടിയ ബിജെപിയുടെ പർവേഷ് സാഹിബ് സിങ് ആണ് മണ്ഡലം പിടിച്ചെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.