ഇസ്രയേൽക്കാരായ രോ​ഗികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്സിന്റെ കുടുംബം മാധ്യമ പ്രവർത്തകരെ അപമാനിച്ചു; ദൃശ്യങ്ങൾ പുറത്ത്

ഇസ്രയേൽക്കാരായ രോ​ഗികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്സിന്റെ കുടുംബം മാധ്യമ പ്രവർത്തകരെ അപമാനിച്ചു; ദൃശ്യങ്ങൾ പുറത്ത്

സിഡ്നി: ഇസ്രയേലി രോഗികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സിഡ്‌നിയിലെ പാലസ്തീൻ അനുകൂലികളായ നഴ്‌സിൻ്റെ കുടുംബം വീടിന് പുറത്ത് മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇസ്രായേൽ രോഗികളെ ചികിത്സിക്കാൻ വിസമ്മതിക്കുകയും കൊല്ലാൻ നിർദേശിക്കുകയും ചെയ്യുന്ന യുവാവിന്റെയും യുവതിയുടെയും
വീഡിയോ പുറത്തുവന്നതിനെ തുടർന്ന് നഴ്സുമാരായ അഹ്മദ് റഷാദ് നാദിർ, സാറാ അബു ലെബ്ഡെ എന്നിവരെ ബാങ്ക്സ്ടൗൺ ഹോസ്പിറ്റലിലെ ജോലിയിൽ നിന്ന് ബുധനാഴ്ച പിരിച്ചുവിട്ടിരുന്നു.

ദി ഓസ്‌ട്രേലിയയിൽ നിന്നുള്ള റിപ്പോർട്ടർ ലിയാം മെൻഡസാണ് സാറാ അബു ലെബ്ഡെയുടെ വീടിന് മുന്നിലെത്തിയത്. തന്റെ ഫോൺ തട്ടിയെടുത്തെന്നും തന്നെ അപമാനിച്ച് ആക്രോശിച്ചെന്നും റിപ്പോർട്ടർ വീഡിയോ സഹിതം വെളിപ്പെടുത്തുന്നു.

അബു ലെബ്ഡെക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. അതേ സമയം അബു ലെബ്‌ഡെയുടെ ബന്ധുവായ വൃദ്ധൻ സംഭവത്തിൽ ക്ഷമ ചോദിച്ചു. അവൾ ഒരു നഴ്‌സായിരുന്നു ആരെയും വേദനിപ്പിക്കുന്നതൊന്നും ചെയ്തിട്ടില്ലെന്ന് അദേഹം മെൻഡസിനോട് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.