വാഷിങ്‍ടൺ ഡിസി: 2021 മുതൽ റഷ്യയിൽ റഷ്യയിൽ തടവിലായിരുന്ന അമേരിക്കൻ അധ്യാപകൻ മാർക്ക് ഫോഗലിന് മോചനം. മോസ്‌കോയും വാഷിങ്ടണും തമ്മിലുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം. അമേരിക്കയിലേക്ക് മടങ്ങിയെത്തിയ അദേഹത്തെ വൈറ്റ് ഹൗസ് ഊഷ്മളമായാണ് സ്വീകരിച്ചത്.
മാർക്ക് ഫോഗൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബവും. മൂന്ന് വർഷക്കാലം പിടിച്ചുനിൽക്കാൻ തങ്ങളെ സഹായിച്ചത് ജപമാല ഭക്തിയാണെന്ന് അദേഹത്തിന്റെ കുടുംബം പറഞ്ഞു. “ഒരേ സമയം ജപമാല ചൊല്ലാൻ ഞങ്ങൾ പരിശ്രമിച്ചു. എന്നും രാത്രി 9.30 ന് ഞാനും എന്റെ സഹോദരങ്ങളും ജപമാല ചൊല്ലി പ്രാർഥിച്ചിരുന്നു. അത് ഞങ്ങളെയെല്ലാം ശക്തിപ്പെടുത്തി”- അദേഹത്തിന്റെ 95 കാരി അമ്മ മാൽഫിൻ പറഞ്ഞു.
മകന്റെ മോചനത്തിന് വേണ്ടി കഠിനമായി പരിശ്രമിക്കുയായിരുന്നു മാൽഫിൻ ഫോഗൽ. ഏറ്റവും ഒടുവിൽ യു എസ് ഗവൺമെന്റിനെതിരെ അവർ കേസ് ഫയൽ ചെയ്തിരുന്നു. തികഞ്ഞ കത്തോലിക്ക വിശ്വാസിയായ മകന് അടുത്തുള്ള ചാപ്പലിൽ നിത്യവും പോയി പ്രാർഥിക്കാൻ അനുവാദം ലഭിച്ചിരുന്നതായി മാൽഫിൻ വെളിപ്പെടുത്തി. ഈ കഠിനമായ സാഹചര്യത്തെ മറികടക്കാൻ ദൈവ വിശ്വാസമാണ് തങ്ങളെ പ്രാപ്തരാക്കിയതെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും അമ്മ പറഞ്ഞു.
മാർക്ക് ഫോഗൽ ഉൾപ്പെടെയുള്ളവരെ തിരികെ കൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് റാലികളിൽ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ഫോഗലിന്റെ മോചനം ഉക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്ന് ട്രംപ് പറഞ്ഞു. തടവുകാരന്റെ മോചനത്തിനായി റഷ്യയുമായി ധാരണയിലെത്താനായെന്നും പരസ്പര വിശ്വാസത്തിലൂന്നിയ ഈ ബന്ധം ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നല്ല തുടക്കമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ചൊവ്വാഴ്ച മോസ്കോയിലെത്തിയിരുന്നു. അമേരിക്കക്കാരന്റെ മോചനത്തിന് പകരം യുഎസ് ജയിലിലുള്ള റഷ്യൻ സ്വദേശിയെ മോചിപ്പിക്കാനാണ് ധാരണ.
2021 ഓഗസ്റ്റിൽ മോസ്കോയിലെ വിമാനത്താവളത്തിൽവച്ചാണ് ഫോഗലിനെ റഷ്യൻ അധികൃതർ അറസ്റ്റ് ചെയ്തത്. യുഎസിലെ പെൻസിൽവേനിയയിലുള്ള ഡോക്ടർമാർ നിയമാനുസൃതം കുറിച്ചുകൊടുത്ത ലഹരിമരുന്ന് ലഗേജിലുണ്ടായിരുന്നതാണ് കാരണം. തുടർന്ന് 14 വർഷം തടവുശിക്ഷ വിധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.