നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; കൊച്ചിയില്‍ ട്രാന്‍സ് യുവതിയും സുഹൃത്തും പിടിയില്‍

നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; കൊച്ചിയില്‍ ട്രാന്‍സ് യുവതിയും സുഹൃത്തും പിടിയില്‍

കൊച്ചി: ആലുവയില്‍ ഒരു മാസം മാത്രം പ്രായമായ കുട്ടിയെ തട്ടികൊണ്ടുപോയ അന്യസംസ്ഥാനക്കാരായ ട്രാന്‍സ് യുവതിയും സുഹൃത്തും പിടിയില്‍. ഇതരസംസ്ഥാനക്കാരുടെ കുഞ്ഞിനെയാണ് ഇവര്‍ കടത്തികൊണ്ട് പോയത്. ആസാം സ്വദേശിയും ട്രാന്‍സ് വുമണുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോണ്‍ സ്വദേശിയുമായ റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.

രണ്ട് മണിക്കൂര്‍ നീണ്ട അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ബിഹാര്‍ സ്വദേശിനിയുടെ ആണ്‍കുഞ്ഞിനെയാണ് ഇവര്‍ കഴിഞ്ഞ ദിവസം തട്ടികൊണ്ടുപോയത്. 14 ന് രാത്രി എട്ടോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. 70,000 രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. അന്വേഷണത്തിനൊടുവില്‍ രാത്രി 10 ഓടെ കൊരട്ടി ഭാഗത്ത് വച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയെ തൃശൂരില്‍ നിന്നും ആസാമിലേക്ക് എത്തിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.