വീണ്ടും ജീവനെടുത്ത് കാട്ടാന: വനവിഭവം ശേഖരിക്കാന്‍ പോയ ആദിവാസിയെ ചവിട്ടിക്കൊന്നു

വീണ്ടും ജീവനെടുത്ത് കാട്ടാന: വനവിഭവം ശേഖരിക്കാന്‍ പോയ ആദിവാസിയെ ചവിട്ടിക്കൊന്നു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൃശൂര്‍ താമരവെള്ളച്ചാല്‍ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാന്‍ പോയ ആദിവാസിയായ പാണഞ്ചേരി താമരവെള്ളച്ചാല്‍ സങ്കേതത്തിലെ മലയന്‍ വീട്ടില്‍ പ്രഭാകരന്‍ (60) ആണ് കൊല്ലപ്പെട്ടത്.

കാട്ടാനയുടെ അടിയേറ്റ് വീണ പ്രഭാകരനെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നാല് കിലോ മീറ്റര്‍ ഉള്‍വനത്തില്‍ കരടിപ്പാറ തോണിക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇയാളോടൊപ്പം മകനും മരുമകനമുണ്ടായിരുന്നു. അവര്‍ ഓടി രക്ഷപെട്ടു.

പീച്ചി വന മേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഇവിടം. ഉള്‍വനത്തിലാണ് പ്രഭാകരന് ആനയുടെ ആക്രമണം നേരിടേണ്ടി വന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അവര്‍ എത്തിയതിന് ശേഷമേ മറ്റ് നടപടികളുണ്ടാകു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.