മെൽബൺ: ഓസ്‌ട്രേലിയയിലെ സൂപ്പർ മാർക്കറ്റുകളിൽ ഹലാൽ സർട്ടിഫൈഡ് ഉൽപന്നങ്ങൾ വ്യാപകമാകുന്നു. ദിനം പ്രതി സൂപ്പർ മാർക്കറ്റുകളിൽ ഹലാൽ ഉൽപന്നങ്ങൾ നിറയുകയാണെന്നാണ് ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിന്റെ ആക്ഷേപം. പുതിയതായി പശുവിൻ നെയ്യ്, ബിസ്ക്കറ്റ് തുടങ്ങിയവയാണ് ഹലാൽ സർട്ടിഫിക്കേഷനോട് കൂടി മാർക്കറ്റിലെത്തിയത്. ചതച്ച ഇഞ്ചിയടക്കം ഹലാലായി മാറിയിരിക്കുകയാണ്.
 
 
ഹലാൽ മുദ്ര പതിപ്പിച്ച ബിസ്ക്കറ്റ്
ഓസ്ട്രേലിയയിലെ സ്പഡ്ഷെഡ് സൂപ്പർമാർക്കറ്റുകളിൽ വ്യാപകമായി വിറ്റഴിക്കുന്ന കറ്റുമ്പ ബ്രാൻഡിന്റെ ഭൂരിഭാഗം ഉൽപന്നങ്ങളും ഹലാലാണ്. നെയ്യിലാണ് ഏറ്റവും പുതിയതായി ഹലാൽ എന്ന് ചേർത്തിരിക്കുന്നത്. ഇന്ത്യയിൽ  നിന്നും ഇറക്കുമതി ചെയ്യുന്ന മാരിയോ ബിസ്ക്കറ്റിന്റെ കാഷ്യു പാക്കറ്റിലും ഒമാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഗുഡ് ഡേ ബിസ്ക്കറ്റിലും ഹലാൽ എന്ന് മുദ്രകുത്തിയിട്ടുണ്ട്.
 
 
ഹലാൽ മുദ്ര പതിപ്പിച്ച ബിസ്ക്കറ്റ്
അതേ സമയം ഹലാൽ വിരുദ്ധ ഉൽപന്നങ്ങൾ ആവശ്യപ്പെടുന്ന ഉപഭോക്താക്കളും നിരവധിയാണ്. ലോകമെമ്പാടുമുള്ള ഹലാൽ വ്യവസായത്തിന്റെ വിപണി മൂല്യം രണ്ടു ട്രില്യൺ യുഎസ് ഡോളറാണ്. പ്രതിവർഷം 20 ശതമാനം വളർച്ചയാണ് ഈ മേഖലയ്ക്കുണ്ടാകുന്നത്. ഈ വളർച്ചയാണ് വിവിധ കമ്പനികൾ അവസരമാക്കുന്നതെന്നും ഉപയോക്താക്കൾ കുറ്റപ്പെടുത്തുന്നു.
ഓസ്ട്രേലിയയിൽ ഹലാൽ സർട്ടിഫിക്കറ്റ് നൽകാൻ 21 ഇസ്ലാമിക് ഗ്രൂപ്പുകൾക്കാണ് ഫെഡറൽ സർക്കാർ അംഗീകാരം ലഭിച്ചിട്ടുള്ളത്. മതനിയമപ്രകാരം മുസ്ലിം മതവിശ്വാസികൾ ഉപയോഗിക്കുന്നതാണ് ഹലാൽ ഉൽപന്നങ്ങൾ.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.