കോംഗോയില്‍ വീണ്ടും ക്രൈസ്തവ വംശഹത്യ ; 70 പേരെ തലയറുത്ത് കൊലപ്പെടുത്തി

കോംഗോയില്‍ വീണ്ടും ക്രൈസ്തവ വംശഹത്യ ; 70 പേരെ തലയറുത്ത് കൊലപ്പെടുത്തി

ജിബൂട്ടി : ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വീണ്ടും ക്രൈസ്തവ വംശഹത്യ. കാസാംഗ മേഖലയിലെ പ്രോട്ടസ്റ്റന്റ് ദേവാലായത്തില്‍ 70 ക്രൈസ്തവരെ തലയറുത്ത് കൊലപ്പെടുത്തിയെന്ന ദാരുണമായ വാർത്തയാണ് പുറത്തുവരുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന എഡിഎഫ് എന്ന ഇസ്ലാമിക്ക് തീവ്രവാദ സംഘമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് കരുതപ്പെടുന്നതായി ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരെ സംസ്‌കരിക്കാന്‍ പോലുമാവാത്ത വിധത്തില്‍ ഭീകരത നിറഞ്ഞ അവസ്ഥയിലൂടെയാണ് ക്രൈസ്തവര്‍ കടന്നുപോകുന്നതെന്ന് ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലപ്പെട്ടവരിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ഗ്രാമത്തിൽ നിന്ന് കാണാതായവരുമുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതി ക്രൂരമായ ഭീകരാന്തരീക്ഷം കാരണം മേഖലയിലെ പള്ളികളും ക്രൈസ്തവ മാനെജ്മെന്‍റുകളുടെ നേതൃത്വത്തിലുള്ള സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ് എന്ന് കോംബോ പ്രൈമറി സ്കൂൾ ഡയറക്ടർ മുഹിന്ദോ മുസുൻസി ഓപ്പൺ ഡോറിനോട് വെളിപ്പെടുത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോംഗോയിൽ ആഭ്യന്തര യുദ്ധം ഉച്ചസ്ഥായിലാണ് നടക്കുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് ഐസിസുമായി ബന്ധമുള്ള എഡിഎഫ് ആണ്. ഇവർ മേഖലയിലെ ഏറ്റവും അപകടകരമായ സായുധ വിമത ഗ്രൂപ്പായി കണക്കാക്കപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.