മൊസാംബിക്കിൽ സായുധധാരികളുടെ ആക്രമണം ; രണ്ട് വൈദികർക്കും വൈദികാർത്ഥിക്കും പരിക്ക്

മൊസാംബിക്കിൽ സായുധധാരികളുടെ ആക്രമണം ; രണ്ട് വൈദികർക്കും വൈദികാർത്ഥിക്കും പരിക്ക്

മാപുട്ടോ: മൊസാംബിക്കിലെ ബെയ്‌റ അതിരൂപതയിലെ നസാരെ പരിശീലന കേന്ദ്രത്തിൽ സായുധധാരികളുടെ ആക്രമണം. രണ്ട് പുരോഹിതർക്കും ഒരു വൈദിക വിദ്യാർത്ഥിക്കും ആക്രമണത്തിൽ പരിക്കേറ്റു. പിസ്റ്റളുകളും വടിവാളുകളും ഇരുമ്പ് കമ്പികളുമായി ഒരു സംഘം ആളുകൾ സ്ഥാപനത്തിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ ഏജൻസിയായ എയ്ഡ് ടു ചർച്ച് ഇൻ നീഡ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരും അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇരകളിൽ ഒരാളായ ഫാ. തിമോത്തി ബയോനോ ബുർക്കിനോ ഫാസോയിൽ നിന്നുള്ള വൈദികനാണ്. നിലവിൽ ബെയ്‌റ അതിരൂപതയുടെ എപ്പിസ്‌കോപ്പൽ വികാരിയാണ്. നസാരെ പരിശീലന കേന്ദ്രത്തിന്റെ ചുമതലയും വികാരി വഹിക്കുന്നുണ്ട്.

വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തെ ബിഷപ്സ് കോൺഫറൻസ് അപലപിച്ചു. രാജ്യത്ത് സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് കോൺഫറൻസ് ആവശ്യപ്പെട്ടു. മൊസാംബിക്കിൽ അൽ ഷഹാബ് തീവ്രവാദികളുടെ ആക്രമണം തുടർക്കഥയാണ്. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്നും ക്രൈസ്തവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.