വത്തിക്കാൻ സിറ്റി: അസുഖബാധിതനായി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശനിയാഴ്ച പാപ്പ പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചു. 48 മണിക്കൂർ കൂടി നിരീക്ഷണത്തിൽ തുടരും.
കഴിഞ്ഞ ദിവസത്തെ പോലെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഇന്നലെ ഉണ്ടായില്ല. പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ പാപ്പയ്ക്ക് ഉണ്ടായില്ലെന്നും വത്തിക്കാൻ അറിയിച്ചു. ഇന്നലെ വിശുദ്ധ കുർബാന സ്വീകരിച്ച പാപ്പ പ്രാർത്ഥനയിൽ സമയം ചെലവഴിച്ചുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
ഇന്നലെ ജെമെല്ലി ഹോസ്പിറ്റലിലെ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ജൂബിലി തീർത്ഥാടനം നടത്തി പാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. മഴയെ അവഗണിച്ചായിരുന്നു ആരോഗ്യ പ്രവര്‍ത്തകരുടെ തീര്‍ത്ഥാടനം. ജൂബിലി വാതിലിലൂടെ പ്രവേശിച്ച ആശുപത്രി ജീവനക്കാര്‍ വത്തിക്കാനിൽ വിശുദ്ധ കുർബാന അര്‍പ്പണത്തിലും പങ്കുചേര്‍ന്നു.
ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായിരിന്ന ഫ്രാന്‍സിസ് പാപ്പയുടെ അവസ്ഥ വെള്ളിയാഴ്ച പെട്ടെന്ന് മോശമാകുകയായിരുന്നു. ഛർദിയെ തുടർന്നുണ്ടായ ശ്വാസതടസമാണ് ആരോഗ്യനില വീണ്ടും മോശമാകാൻ കാരണമായത്. ഇതേ തുടര്‍ന്ന് മെക്കാനിക്കൽ വെൻ്റിലേഷൻ നല്‍കാന്‍ തുടങ്ങിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.