കീവ് : അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കിടെ ഉണ്ടായ വാക്കേറ്റത്തിനും വെല്ലുവിളിക്കും പിന്നാലെ അമേരിക്കയ്ക്ക് നന്ദിയുമായി സെലൻസ്കി.
റഷ്യയുമായുള്ള യുദ്ധം തുടങ്ങിയത് മുതൽ അമേരിക്ക നൽകിയ എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് സെലൻസ്കി എക്സിൽ പങ്കുവച്ചത്.
തങ്ങൾക്ക് അതിജീവിക്കാൻ അമേരിക്കയുടെ സഹായം പ്രധാനമാണ്. അത് അംഗീകരിക്കാൻ താൻ ആഗ്രഹിക്കുന്നു. പ്രസിഡന്റ് ട്രംപിന്റെ പിന്തുണ നിർണായകമാണ്. അദേഹം യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. തങ്ങൾ യുദ്ധത്തിനൊപ്പം ജീവിക്കുന്നവരാണ്. തങ്ങളേക്കാൾ സമാധാനം ആഗ്രഹിക്കുന്നവരായി ആരും ഉണ്ടാവില്ല. ഇത് സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടിയുളള പോരാട്ടമാണെന്നും സെലൻസ്‌കി എക്സിലൂടെ വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ ഇന്നലെ നടന്ന നിർണായക കൂടിക്കാഴ്ചയിലായിരുന്നു നേതാക്കൾ തമ്മിലുള്ള വാഗ്വാദം. റഷ്യയുമായുള്ള വെടിനിര്‍ത്തലിന് ഉക്രെയ്ൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ കൊലയാളി പുടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലായെന്നായിരുന്നു സെലൻസ്‌കിയുടെ മറുപടി. ഇത് ട്രംപിനെ കൂടുതൽ പ്രകോപിപ്പിച്ചു. പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് ഇരുവരും ചൂടേറിയ വാഗ്വാദങ്ങളിലേക്ക് കടന്നു. സെലൻസ്‌കി അനാദരവ് കാണിച്ചെന്ന് ട്രംപ് പരസ്യമായി ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.