ബ്രിസ്ബെയ്ൻ : 40 ലക്ഷത്തോളം ആളുകളെ ബാധിക്കുന്ന ആല്‍ഫ്രഡ് ചുഴലിക്കാറ്റ് ക്യൂൻസ്ലാൻഡ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം. മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‌കൂളുകളും വിമാനത്താവളവും കഴിഞ്ഞ ദിവസം തന്നെ അടച്ചു, പൊതുഗതാഗതവും നിര്‍ത്തിവച്ച് അതീവ ജാഗ്രതയിലാണ് ക്യൂൻസ്ലാൻഡ് സര്‍ക്കാര്‍. ബ്രിസ്‌ബെയ്‌ന് സമീപമാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചയോടെ ബ്രിസ്‌ബെയ്‌നുള്‍പ്പെടെ പ്രദേശങ്ങളിലേക്ക് കാറ്റെത്തും. മണിക്കൂറില്‍ 95 കിലോമീറ്ററും ചില സമയങ്ങളില്‍ 130 കിലോമീറ്ററും വേഗത്തില്‍ വീശുന്ന കാറ്റില്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
ബ്രിസ്‌ബെയ്‌നില്‍ മാത്രം ആയിരത്തിലേറെ മലയാളി കുടുംബം ഉള്‍പ്പെടെ 25 ലക്ഷത്തിലധികം പേര്‍ താമസിക്കുന്നുണ്ട്. സാന്‍ഡ് കേപ് സൗത്ത് മുതല്‍ ഗ്രാഫ്റ്റന്‍, ബ്രിസ്‌ബെന്‍, ഗോള്‍ഡ് കോസ്റ്റ്, സണ്‍ഷൈന്‍ കോസ്റ്റ്, ബൈറോണ്‍ ബെ എന്നീ പ്രദേശങ്ങളിലെല്ലാം കനത്ത നിരീക്ഷണത്തിലാണ്.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാം സജ്ജമെന്ന് ക്വീന്‍സ്ലാന്‍ഡ് പ്രീമിയര്‍ ഡേവിഡ് ക്രിസഫുള്ള പറഞ്ഞു. അധികം പുറത്തിറങ്ങരുത്. ജനങ്ങള്‍ എല്ലാ മുന്‍കരുതലുകളുമെടുക്കണമെന്നും വൈദ്യുതി പ്രതിസന്ധിയുള്‍പ്പെടെയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.