ചെന്നൈ: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുമ്പ് വന്‍ പ്രഖ്യാപനങ്ങള്‍ നടത്തി തമിഴ്നാട് സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് നല്‍കുന്ന സ്വര്‍ണവായ്പ എഴുതിത്തള്ളിയതാണ് ഇതില്‍ പ്രധാനം. ഏപ്രില്‍ ഒന്നുമുതല്‍ കൃഷിക്ക് 24 മണിക്കൂറും ത്രീ ഫേസ് വൈദ്യുതി നല്‍കുമെന്ന് തമിഴനാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്ത വായ്പ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ തീരുമാനം. ആറു പവന്‍ സ്വര്‍ണം പണയം വെച്ച് കാര്‍ഷിക വായ്പ എടുത്തവര്‍ക്ക് വരെ ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കാര്‍ഷിക മേഖല മുക്തി പ്രാപിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി എടപ്പാടിയുടെ പ്രഖ്യപനം.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് കുറഞ്ഞ പലിശയ്ക്കാണ് സംസ്ഥാന സഹകരണ ബാങ്ക് സ്വര്‍ണ വായ്പ നല്‍കുന്നത്. ആറു ശതമാനമാണ് പലിശ. ഇതില്‍ ആറു പവന്‍ സ്വര്‍ണം വരെ പണയം വെച്ചുള്ള വായ്പകള്‍ എഴുതിത്തള്ളാനാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.