വിമാനത്തിൽ നിറതോക്കുമായി കയറി യാത്രക്കാരേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തി ; ഓസ്ട്രേലിയയിൽ 17കാരന്‍ അറസ്റ്റില്‍

വിമാനത്തിൽ നിറതോക്കുമായി കയറി യാത്രക്കാരേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തി ; ഓസ്ട്രേലിയയിൽ 17കാരന്‍ അറസ്റ്റില്‍

മെൽബൺ: നിറതോക്കുമായി വിമാനത്തില്‍ കയറിയ കൗമാരക്കാരന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. മെല്‍ബണില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ അവ്‌ലോണ്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. സിഡ്‌നിയിലേക്ക് പോവുകായിരുന്ന വിമാനത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാരും വിമാനത്തിലെ ജീവനക്കാരനും ചേര്‍ന്നാണ് കൗമാരക്കാരനില്‍ നിന്നും തോക്ക് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ജെറ്റ്സ്റ്റാര്‍ വിമാനത്തിലാണ് കൗമാരക്കാരന്‍ കയറിയത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 160 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എട്ടു കുറ്റങ്ങളാണ് കൗമാരക്കാരനെതിരെ ചുമത്തിയിരിക്കുന്നത്. ആയുധം കൈവശം വച്ചതിനും വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിനും കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായതെന്ന് വിക്ടോറിയ പൊലീസ് സൂപ്രണ്ട് പറഞ്ഞു. യാത്രക്കാരുടെ ധൈര്യമാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാക്കുന്നത് തടഞ്ഞത്.

കൗമാരക്കാരന്‍ വിമാനജീവനക്കാരുമായി തര്‍ക്കിക്കുന്നത് കണ്ടാണ് താന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതെന്ന് യാത്രക്കാരില്‍ ഒരാളായ ബാരിക്ലാര്‍ക്ക് പറഞ്ഞു. തോക്ക് ചൂണ്ടിയതോടെ ചെന്ന് കുട്ടിയുടെ കൈയില്‍ നിന്ന് തോക്ക് വാങ്ങിയെടുക്കാന്‍ സാധിച്ചെന്ന് ബാരി ക്ലാര്‍ക്ക് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.