ദുബൈ :യു എ ഇ യിലെ മലയാളി കായിക പ്രേമികളുടെ കൂട്ടായ്മയായ കേരള റൈഡേഴ്സ് യു എ ഇ തങ്ങളുടെ പുതിയ ഔദ്യോഗിക ജേഴ്സി പുറത്തിറക്കി.പ്രമുഖ ഇന്ത്യൻ ഫുട്‌ബോൾ താരവും, മലയാളിയുമായ അനസ് ഇടത്തോടി ജേഴ്സി പ്രകാശനം ചെയ്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ദുബൈ ജ്യൂസ് വേൾഡിലാണ് ജേഴ്സി പ്രകാശന ചടങ്ങ് നടന്നത്.
യു എ ഇ യിലെ മലയാളി പ്രവാസികളെ വിവിധ കായിക മേഖലകളിൽ കൂടുതൽ സജീവമാക്കുക, അത് വഴി ജീവിത ശൈലി രോഗങ്ങളിൽ നിന്ന് മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട് ഇവർ-ഇതിനകം തന്നെ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. 170 -ഓളം കായിക താരങ്ങൾ കേരള റൈഡേഴ്സ് യു എ ഇ യിൽ അംഗങ്ങളായിട്ടുണ്ട്.സ്വിമ്മിംഗ്, റണ്ണിംഗ്,സൈക്ലിംഗ്,എന്നീ കായിക ഇനങ്ങളിലാണ് ഇവർ പ്രധാനമായും ശ്രദ്ധേചെലുത്തുന്നത്.ചടങ്ങിൽ കൂട്ടായ്മയുടെ കോച്ചും, പ്രധാന ഉപദേശകനുമായ മോഹൻദാസ് പുതുകൊട്ടിൽ, കൂട്ടായ്മയുടെ ഫൗണ്ടർമാരായ സുൽഫികർ, ഇസ്ഹാഖ്, സലീം വലിയപറമ്പ, നാസർ ഹാജി, മാരത്തോൺ താരം ബഷീർ ബോൾട്ട് എന്നിവരും എന്നിവരും സംബന്ധിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.