ന്യൂഡല്‍ഹി: അമേരിക്കയിലെ ചിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പത്ത് മണിക്കൂറോളം പറന്ന ശേഷം തിരിച്ചിറക്കിയ സംഭവത്തില്‍ വിശദീകരണവുമായി വിമാന കമ്പനി.
ശുചി മുറികളിലെ തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിശദീകരണം. ബിസിനസ്, ഇക്കണോമി ക്ലാസുകളിലെ 10 ടോയ്ലറ്റുകളില്‍ എട്ടെണ്ണം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചതെന്നും എയര്‍ ഇന്ത്യ വ്യത്തങ്ങള്‍ വ്യക്തമാക്കി.
ശുചി മുറികളില്‍ നിന്ന് പോവുന്ന പൈപ്പുകളിലെല്ലാം പ്ലാസ്റ്റിക് കവര്‍, ഡയപ്പറുകള്‍, വലിയ തുണി, അടിവസ്ത്രങ്ങള്‍, പുതപ്പ് മുതലായ അജൈവ വസ്തുക്കള്‍ കുടുങ്ങി കിടന്നതാണ് ശുചിമുറി പ്രവര്‍ത്തന രഹിതമാവാനുള്ള കാരണം. ഇത്രയധികം മാലിന്യം കുടുങ്ങിയതിനാല്‍ ശുചിമുറികള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാവുകയായിരുന്നു.
ചിക്കാഗോ ഒആര്‍ഡി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിങ് 777-337 ഇ.ആര്‍ വിഭാഗത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് 10 മണിക്കൂറിലേറെ പറന്നശേഷം പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചിറക്കയത്.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിവയിലായി 340 സീറ്റുകളുള്ള ഈ വിമാനത്തില്‍ ആകെ 10 ശുചിമുറികളാണുള്ളത്. അതില്‍ രണ്ടെണ്ണം മാത്രമാണ് ഉപയോഗ യോഗ്യമായി ഉണ്ടായിരുന്നത്.
വിമാനങ്ങളിലെ ശുചിത്വ സൗകര്യങ്ങളുടെ അഭാവത്തിനും മറ്റ് അറ്റകുറ്റ പണികള്‍ യാഥാസമയം നടത്താത്തതിലും യാത്രക്കാരില്‍ പലരും എയര്‍ ഇന്ത്യയെ വിമര്‍ശിച്ചു. എയര്‍ ഇന്ത്യയില്‍ മാത്രമാണ് ഇത്തരം പതിവ് സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും സംഭവിച്ചത് ന്യായീകരിക്കാനാവാത്തതാണെന്നും ഒരു യാത്രക്കാരന്‍ പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യയെ മാത്രം പഴിചാരാന്‍ കഴിയില്ലെന്ന്് മറ്റ് ചില യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ആളുകള്‍ അടിസ്ഥാന യാത്രാ മര്യാദകള്‍ പാലിക്കാതെ എയര്‍ ഇന്ത്യയുടെയും ജീവനക്കാരുടെയും മേല്‍ കുറ്റാരോപണം നടത്തുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.