ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യം ബഹാമസ്. മേഘാലയയിലെ ബൈര്‍ണിഹട്ടാണ് ഏറ്റവും മലിനമായ നഗരം.
ന്യൂഡല്‍ഹി: സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യു എയറിന്റെ 2024 ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാമത്.
ഇന്നലെ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച കാര്യത്തില്‍ 2024 ല്‍ ലോകത്തിലെ ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 74 എണ്ണം ഇന്ത്യയിലാണ്. അതില്‍ ആദ്യ നാല് നഗരങ്ങളില്‍ മൂന്നും ഇന്ത്യയിലാണ്.
റിപ്പോര്‍ട്ട് അനുസരിച്ച് മേഘാലയയിലെ ബൈര്‍ണിഹട്ടാണ് ലോകത്തിലെ ഏറ്റവും മലിനമായ നഗരം. തൊട്ടു പിന്നില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്താണ്. സൂക്ഷ്മ കണികകളുടെ സാന്ദ്രതയ്ക്കുള്ള ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചത് ഓസ്ട്രേലിയ, ബഹാമസ്, ബാര്‍ബഡോസ്, എസ്റ്റോണിയ, ഗ്രനേഡ, ഐസ്ലാന്‍ഡ്, ന്യൂസിലാന്‍ഡ് എന്നീ ഏഴ് രാജ്യങ്ങള്‍ മാത്രമാണ്.
ലോകമെമ്പാടുമുള്ള 138 രാജ്യങ്ങളിലെ 8,954 സ്ഥലങ്ങളിലെയും 40,000-ത്തിലധികം വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റ സമാഹരിച്ചാണ് 2024 ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
തുടര്‍ന്ന് രാജ്യത്തെ ജനസംഖ്യ പോലുള്ള ചില ഘടകങ്ങള്‍ പരിഗണിച്ച് ഗവേഷകര്‍ PM2.5 ലെ ഡാറ്റ വിശകലനം ചെയ്തു. ബഹാമസാണ് 2024 ല്‍ ഏറ്റവും വൃത്തിയുള്ള രാജ്യമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2024 ല്‍ ആഗോള നഗരങ്ങളില്‍ 17 ശതമാനം മാത്രമേ ലോകാരോഗ്യ സംഘടനയുടെ വായു മലിനീകരണ മാര്‍ഗനിര്‍ദ്ദേശം പാലിച്ചിട്ടുള്ളൂ. 2024 ല്‍ ഏറ്റവും മോശം വായു ഗുണനിലവാരം പുലര്‍ത്തിയ അഞ്ച് രാജ്യങ്ങള്‍ ചാഡ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്ത്യ എന്നിവയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.