‘ക്രിസ്ത്യാനികൾ ഇല്ലാതെ സിറിയയ്ക്ക് ഭാവിയില്ല; കൂട്ടക്കൊലകൾ അവസാനിപ്പിച്ച് അനുരഞ്ജനത്തിലേക്ക് തിരിച്ച് വരണം‘: ആഹ്വാനവുമായി ഗ്രീക്ക് കത്തോലിക്ക ആർച്ച് ബിഷപ്പ്

‘ക്രിസ്ത്യാനികൾ ഇല്ലാതെ സിറിയയ്ക്ക് ഭാവിയില്ല; കൂട്ടക്കൊലകൾ അവസാനിപ്പിച്ച് അനുരഞ്ജനത്തിലേക്ക് തിരിച്ച് വരണം‘: ആഹ്വാനവുമായി ഗ്രീക്ക് കത്തോലിക്ക ആർച്ച് ബിഷപ്പ്

ദമാസ്ക്കസ്: ക്രിസ്ത്യാനികൾ ഇല്ലാതെ സിറിയയ്ക്ക് ഭാവിയില്ലെന്ന് ഹോംസിലെ ഗ്രീക്ക് കത്തോലിക്ക ആർച്ച് ബിഷപ്പ് മിസ്‌ജിആർ ജീൻ അപ്പോ അർബാക്ക്. സിറിയയിൽ സാധാരണ ജനങ്ങൾക്ക് നേരെ നടന്ന കൂട്ടക്കൊലകളെ തുടർന്ന് അക്രമം അവസാനിപ്പിച്ച് ഐക്യത്തിലേക്കും അനുരഞ്ജനത്തിലേക്കും തിരിച്ചുവരവിനുള്ള പ്രത്യാശ നിലനിർത്താൻ ക്രിസ്ത്യാനികളോട് ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

“ഇനി രക്തച്ചൊരിച്ചിൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഐക്യത്തിനും അനുരഞ്ജനത്തിനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. 14 വർഷത്തെ യുദ്ധത്തിന് ശേഷം ഞങ്ങൾക്ക് മറ്റൊരു സംഘർഷം ആവശ്യമില്ല. ബഷർ അൽ-അസദിനെ അട്ടിമറിച്ചതിന് ശേഷം മിഡിൽ ഈസ്റ്റേൺ രാജ്യത്ത് അധികാരം കൈവശം വച്ചിരിക്കുന്ന സുന്നി ഇസ്ലാമിക വിമത ഗ്രൂപ്പുകളുടെ സഖ്യമായ ഹയാത്ത് തഹ്‌രിർ അൽ-ഷാം (എച്ച് ടി എസ്) ഗ്രൂപ്പിലെ തീവ്രവാദികളാണ് ആക്രമണങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു“- ആർച്ച് ബിഷപ്പ് പറഞ്ഞു

“ഇത് വളരെ വേദനാജനകമാണ്. സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് സിറിയയ്ക്ക് നല്ലതല്ലാത്തതിനാൽ ഞാൻ നീതി ആവശ്യപ്പെടുന്നു”- ഭരണ മാറ്റത്തോടെ സിറിയ അങ്ങേയറ്റം അരക്ഷിതാവസ്ഥയിലേക്ക് പ്രവേശിച്ചു. ജോലിയുടെ അഭാവവും ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗർലഭ്യവും ഉണ്ട്“- ആർച്ച് ബിഷപ്പ് വിശദീകരിച്ചു.

ഹോംസിലെ സ്ഥിതി വളരെ പരിതാപകരമാണ്. ഏകാന്തതയിലും ഭയത്തിലും സങ്കടത്തിലും തെരുവുകളിൽ അലഞ്ഞ് നടക്കുന്ന നിരവധി ആളുകളെ താൻ കണ്ടിട്ടുണ്ടെന്നും ബിഷപ്പ് അർബാക്ക് വെളിപ്പെടുത്തി. സിറിയയ്‌ക്കെതിരായ അന്താരാഷ്ട്ര സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.