കാശ്മീര്‍ ആക്രമണങ്ങളുടെ സൂത്രധാരന്‍; ലഷ്‌കര്‍ ഇ തൊയ്ബ മോസ്റ്റ് വാണ്ടഡ് ഭീകരന്‍ അബു ഖത്തല്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു

കാശ്മീര്‍ ആക്രമണങ്ങളുടെ സൂത്രധാരന്‍; ലഷ്‌കര്‍ ഇ തൊയ്ബ മോസ്റ്റ് വാണ്ടഡ് ഭീകരന്‍ അബു ഖത്തല്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ലഷ്‌കര്‍ ഇ തൊയ്ബയുടെ മോസ്റ്റ് വാണ്ടഡ് ഭീകരന്‍ അബു ഖത്തല്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഭീകര സംഘടനയുടെ പ്രധാന പ്രവര്‍ത്തകനായ ഖത്തല്‍ ജമ്മു കാശ്മീരില്‍ ഒന്നിലധികം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തയാളാണ്.

26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയുമായിരുന്നു അബു ഖത്തല്‍. ജൂണ്‍ ഒന്‍പതിന് ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഖത്തലിന്റെ നേതൃത്വത്തിലാണ് അന്ന് ആക്രമണം ആസൂത്രണം ചെയ്തത്.

2023 ലെ രജൗരി ഭീകരാക്രമണത്തിലും അബു ഖത്തലിന് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2023 ജനുവരി ഒന്നിന്, രജൗറിയിലെ ധാന്‍ഗ്രി ഗ്രാമത്തില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെചുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജമ്മു കാശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളില്‍ അബു ഖത്തലിന്റെ പങ്കിനെക്കുറിച്ച് സൈന്യം ഉള്‍പ്പെടെ നിരവധി സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ച് വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.