അയർലൻഡിൽ ടെസ്ല ഷോറൂമിലെ നിരവധി കാറുകൾ ആക്രമിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു ; തീവ്രവാദ സാധ്യത സംശയിച്ച് പൊലിസ്

അയർലൻഡിൽ ടെസ്ല ഷോറൂമിലെ നിരവധി കാറുകൾ ആക്രമിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു ; തീവ്രവാദ സാധ്യത സംശയിച്ച് പൊലിസ്

ലാസ് വെഗാസ് : ഇലോൺ മസ്കിന്റെ വാഹന കമ്പനിയായ ടെസ്ലയുടെ ഷോറുമുകൾക്ക് നേരെ വ്യാപകമായ ആക്രമണം. വടക്കൻ അയർലൻ‌‍ഡിലെ ലാസ് വെഗാസിലെ ടെസ്‌ല സർവീസ് സെന്ററിന് നേരെ ചൊവ്വാഴ്ച നടന്നത് തീവ്രവാദ ആക്രമണമാണെന്ന സംശയത്തിൽ പൊലിസ്. ആക്രമികൾ നിരവധി വാഹനങ്ങൾക്ക് നേരെ ബോംബിടുകയും തല്ലി തകർക്കുകയും കത്തിക്കുകയും ചെയ്തു.

ആക്രമത്തിന് തീവ്രവാദപരമായ സ്വഭാവമുണ്ടെന്ന് സംശയിക്കുന്നതായി എഫ്‌ബി‌ഐ പറഞ്ഞു. ഒരു കുറ്റവാളി ടെസ്‌ല വാഹനങ്ങൾക്ക് തീയിട്ടതായി ലാസ് വെഗാസ് പൊലീസ് പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ച പ്രതി ഒരു ബാഗിൽ കൈയിട്ട് കാറുകൾക്കിടയിലൂടെ നടക്കുന്നതായി പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.

കുറഞ്ഞത് അഞ്ച് വാഹനങ്ങൾക്കെങ്കിലും കേടുപാടുകൾ സംഭവിച്ചതായും കുറ്റവാളി മൊളോടോവ് കോക്ടെയിലുകൾ ഉപയോഗിച്ച് കാറുകൾ കത്തിച്ചതായും അസിസ്റ്റന്റ് ഷെരീഫ് ഡോറി കോറൻ പറഞ്ഞു. ഷോറൂമിന്റെ മുൻവാതിലിൽ റെസിസ്റ്റ് എന്ന വാക്ക് സ്പ്രേ പെയിന്റ് ചെയ്തിട്ടുമുണ്ട്.

സംഭവത്തെക്കുറിച്ച് സംയുക്ത ഭീകരവാദ ടാസ്‌ക് ഫോഴ്‌സ് അന്വേഷിച്ചുവരികയാണെന്ന് എഫ്‌ബി‌ഐയുടെ ലാസ് വെഗാസ് സ്‌പെഷ്യൽ ഏജന്റ് ഇൻ ചാർജ് സ്പെൻസർ ഇവാൻസ് പറഞ്ഞു. ആക്രമണത്തിന് തീവ്രവാദവുമായി സംശയമുള്ളതായി ഇലോൺ മസ്കും പറഞ്ഞു.

സമീപ മാസങ്ങളിൽ അമേരിക്കയിലും വിദേശത്തും ടെസ്‌ല വാഹനങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ടെസ്‌ല ഷോറൂമുകൾ, വാഹന ലോട്ടുകൾ, ചാർജിങ് സ്റ്റേഷനുകൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമങ്ങളിൽ ഭൂരിഭാ​ഗവും.

ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരം ഏറ്റെടുത്ത ശേഷം പുതിയ ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിന്റെ മേൽനോട്ടം വഹിക്കാൻ ടെസ്‌ല സിഇഒ ഇലോൺ മസ്‌കിനെ അധികാരപ്പെടുത്തിയതിന് ശേഷമാണ് ആക്രണങ്ങൾ ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.