പുടിന് പിന്നാലെ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തി ട്രംപ്; ചര്‍ച്ച പോസിറ്റീവെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ്

പുടിന് പിന്നാലെ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തി ട്രംപ്; ചര്‍ച്ച പോസിറ്റീവെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ്

വാഷിങ്ടൺ ഡിസി: വ്ലാഡിമിർ പുടിനുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി വെടിനിര്‍ത്തലില്‍ ചര്‍ച്ച നടത്തി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ യുഎസ് മുന്നോട്ടുവെച്ച ഭാഗിക വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി സെലന്‍സ്‌കി അറിയിച്ചു.

വരും ദിനങ്ങളില്‍ സൗദിയില്‍ നടക്കാനിരിക്കുന്ന തുടര്‍ ചര്‍ച്ചകളില്‍ ഇരുനേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. ഉക്രെയ്‌ന് കൂടുതല്‍ പ്രതിരോധ പിന്തുണ നല്‍കണമെന്ന സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന പരിഗണനയിലെടുക്കുമെന്ന് ട്രംപ് അറിയിച്ചു. അതേസമയം 30 ദിവസത്തേക്ക് ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ല എന്ന ഉറപ്പ് റഷ്യ ആദ്യ ദിനം തന്നെ ലംഘിച്ചതായി സെലന്‍സ്‌കി ആരോപിച്ചു.

ചര്‍ച്ച പോസിറ്റീവായിരുന്നുവെന്നാണ് സെലന്‍സ്‌കി പ്രതികരിച്ചത്. അമേരിക്കന്‍ നേതൃത്വത്തിന് കീഴില്‍ ട്രംപിനൊപ്പം ചേര്‍ന്ന് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്ന് സെലന്‍സ്‌കി പ്രത്യാശ പ്രകടിപ്പിച്ചു. ഊര്‍ജ കേന്ദ്രങ്ങള്‍ക്കും പൗരന്മാര്‍ക്കും നേരെയുള്ള ആക്രമങ്ങള്‍ അവസാനിപ്പിക്കുകയാണ് റഷ്യ - ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടികളില്‍ ഒന്ന് എന്നും സെലന്‍സ്‌കി പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.