മ്യാന്മാറിലെ സെന്റ് പാട്രിക്‌സ് കത്തീഡ്രല്‍ സൈനികർ അഗ്നിക്കിരയാക്കി

മ്യാന്മാറിലെ സെന്റ് പാട്രിക്‌സ് കത്തീഡ്രല്‍ സൈനികർ അഗ്നിക്കിരയാക്കി

നോപ്പിറ്റോ: മ്യാന്മാറിലെ കാച്ചിലെ ഭാമോയിലുള്ള സെന്റ് പാട്രിക്‌സ് കത്തീഡ്രല്‍ മ്യാന്മാര്‍ സൈനികര്‍ അഗ്നിക്കിരായിക്കി. വിശുദ്ധ പാട്രിക്കിൻറെ തിരുന്നാളിന്റെ തലേ ദിവസം സൈന്യം പ്രദേശത്ത് നടത്തിയ സൈനിക നടപടിയിലാണ് കത്തീഡ്രല്‍ ദേവാലയം നാമാവശേഷമായത്. ഇതിനോടനുബന്ധിച്ചുള്ള വെദിക മന്ദിരവും രൂപതാ കാര്യാലയങ്ങളും ഹൈസ്‌കൂളും പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടം നേരത്തെ തന്നെ സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു.

മാന്‍ഡാലെയില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. മാന്‍ഡാലെ മേഖലയില്‍ സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന സായുധ സേനയായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സിന്റെ (പിഡിഎഫ്) നിയന്ത്രണത്തിലുണ്ടായിരുന്ന സിംഗു ടൗണ്‍ഷിപ്പില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് കുട്ടികളടക്കം 27 പേര്‍ കൊല്ലപ്പെട്ടത്.

സാധാരണക്കാരെ പീഡിപ്പിക്കുകയും നിര്‍ബന്ധിതമായി റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന റിബല്‍ സംഘങ്ങളുടെയും മ്യാന്മാര്‍ സൈന്യത്തിന്റെയും നടുവില്‍പ്പെട്ട ജനങ്ങളുടെ ജീവിതം തീര്‍ത്തും ദുസഹമായി തീര്‍ന്നിരിക്കുകയാണ്.

സൈന്യവും വിതരും തമ്മിലുള്ള പോരാട്ടം ആരംഭിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യം കൂടുതല്‍ ഛിന്നഭിന്നമായ അവസ്ഥയിലാണുള്ളത്. കഴിഞ്ഞ വര്‍ഷം മ്യാന്‍മറിലെ സൈനിക ഭരണകൂടം തങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാ നഗരങ്ങളിലും 18 നും 45 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കും 18 നും 35 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്തിയിരുന്നു.

സമാനമായ വിധത്തില്‍ താങ് നാഷണല്‍ ലിബറേഷന്‍ ആര്‍മി (ടിഎന്‍എല്‍എ)എന്ന പ്രാദേശിക വിമത സംഘവും തങ്ങളുടെ സൈന്യത്തിലേക്ക് നിര്‍ബന്ധിതമായി ആളുകളെ ചേര്‍ക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.