ഓസ്‌ട്രേലിയ പൊതുതിരഞ്ഞെടുപ്പിലേക്ക്; മെയ് മൂന്നിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയ പൊതുതിരഞ്ഞെടുപ്പിലേക്ക്; മെയ് മൂന്നിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി

മെൽബൺ: ഓസ്‌ട്രേലിയയിൽ മെയ് മൂന്നിന് തിരഞ്ഞടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ ആൻ്റണി ആൽബനീസ്. ഇത് കടുത്ത മത്സരമായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിപ്പിൽ വ്യക്തമാക്കി. രാജ്യത്തെ രണ്ട് പ്രധാന പാർട്ടികൾക്കിടയിൽ നേരിയ ഭൂരിപക്ഷം മാത്രമേ ഉണ്ടാകൂ എന്ന് അഭിപ്രായ സർവേകളും പുറത്തുവന്നിട്ടുണ്ട്. അടുത്ത സർക്കാർ രൂപീകരിക്കുന്നതിന് സ്വതന്ത്ര എംപിമാരുമായോ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ട് നേടിയ ചെറു പാർട്ടികളുമായോ സഹകരിക്കേണ്ടി വരാനുള്ള സാഹചര്യവും രാജ്യത്ത് നിലനിൽക്കുന്നുണ്ട്.

ജീവിത ചിലവ് പ്രശ്‌നങ്ങളായിരിക്കും തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം. എന്നാൽ ആ പ്രശ്നം പരിഹരിക്കുന്നതിനുള്ള പരിഹാര മാർഗങ്ങൾ തുടർന്നും നൽകുമെന്നും കൂടുതൽ സൗജന്യ ആരോഗ്യ സംരക്ഷണം നൽകുന്നതിനും വിദ്യാർത്ഥികളുടെ കടം കുറയ്ക്കുന്നതിനും ചെറിയ നികുതി ഇളവുകൾക്കുള്ളതുമായ ഇളവുകൾ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തൻ്റെ എതിരാളിയായ പീറ്റർ ദത്തനെ തിരഞ്ഞെടുക്കുന്നത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നും അദേഹം വാദിച്ചു. രാജ്യത്തെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച രാഷ്ട്രീയക്കാരിൽ ഒരാളാണ് ആൽബനീസ്.

രാജ്യത്തിന് മൂന്ന് വർഷം കൂടി ലേബർ സർക്കാരിനെ താങ്ങാൻ കഴിയില്ലെന്ന് ലിബറൽ-നാഷണൽ സഖ്യത്തിന്റെ നേതാവ് പീറ്റർ ഡട്ടൺ പറഞ്ഞു. മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ ഇന്ന് നമ്മുടെ രാജ്യം മെച്ചപ്പെട്ടതാണോ? എന്നാണ് ഓസ്ട്രേലിയക്കാർ ചോദിക്കേണ്ടതെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ പീറ്റർ ഡട്ടൺ പറഞ്ഞു.

"ലേബർ പാർട്ടിയുടെ മോശം തീരുമാനങ്ങൾ കാരണം ഓസ്‌ട്രേലിയക്കാർ കഠിനമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. അവർക്ക് സഹായം ആവശ്യമാണ്. പാഴ് ചിലവുകൾ നിയന്ത്രിക്കുന്നതിലൂടെയും പൊതുസേവനം കുറയ്ക്കുന്നതിലൂടെയും കുടിയേറ്റം കുറയ്ക്കുന്നതിലൂടെയും ഇന്ധനവും ഊർജവും വിലകുറഞ്ഞതാക്കുന്നതിലൂടെയും തൻ്റെ പാർട്ടി ഓസ്‌ട്രേലിയയെ തിരിച്ചുവരവിൻ്റെ പാതയിലേക്ക് നയിക്കുമെന്ന് അദേഹം വാദിച്ചു.

പ്രായപൂർത്തിയായവർക്ക് വോട്ട് നിർബന്ധമാക്കിയ ഓസ്‌ട്രേലിയയിൽ പരമ്പരാഗതമായി ലേബർ പാർട്ടിയും ലിബറൽ-നാഷണൽ സഖ്യവുമാണ് ആധിപത്യം പുലർത്തുന്നത്. ഭൂരിപക്ഷം നേടാൻ പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പ്രതിനിധി സഭയിലെ 150 സീറ്റുകളിൽ 76 എണ്ണമെങ്കിലും നേടേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.