നാല് വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാത്തതെന്ത്? കരുവന്നൂര്‍ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

നാല് വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാത്തതെന്ത്? കരുവന്നൂര്‍ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: കരുവന്നൂര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നാല് വര്‍ഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചുവരുത്തിയായിരുന്നു കോടതിയുടെ വിമര്‍ശനം.

പൊലീസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഇഡിയുടെ കേസിനെ ഇല്ലാതാക്കാനാണോ എന്നും കോടതി ചോദിച്ചു. മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ പറഞ്ഞു. തുടര്‍ന്ന് കോടതി സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.

അതിനിടെ ഇഡി തട്ടിപ്പിനിരയായവരുടെ പണം തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. തട്ടിപ്പിനരായായവര്‍ക്ക് ബാങ്ക് വഴിതന്നെ പണം തിരികെ നല്‍കാനായി ബാങ്കിനെ പലപ്പോഴായി സമീപിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാല്‍ കൊച്ചിയിലെ പ്രത്യേക കോടതിയെ ഇഡി സമീപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.