കാനഡയില്‍ ഇന്ത്യന്‍ പൗരനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

കാനഡയില്‍ ഇന്ത്യന്‍ പൗരനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

ഒട്ടാവ: കാനഡയിലെ ഒട്ടാവയ്ക്കടുത്ത് റോക്ക്‌ലാന്‍ഡില്‍ ഇന്ത്യന്‍ പൗരനെ കുത്തിക്കൊലപ്പെടുത്തി. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയില്‍ എടുത്തതായി കാനഡയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ലെന്നും എന്നാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുന്നതായും എംബസി അറിയിച്ചു.

'റോക്ക്‌ലാന്‍ഡിനടുത്ത് ഇന്ത്യന്‍ പൗരന്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം ഏറെ ദുഖിപ്പിക്കുന്നതാണ്. പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി പൊലിസ് അറിയിച്ചിട്ടുണ്ട്. പ്രാദേശിക അസോസിയേഷനും മറ്റും വഴി കുടുംബത്തിന് പറ്റാവുന്ന സഹായങ്ങള്‍ ഞങ്ങള്‍ ചെയ്തുവരികയാണ്,' കാനഡയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ പോസ്റ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഒന്റാറിയോയില്‍ കൂടുതല്‍ പൊലീസ് സന്നാഹം ഉണ്ടാകുമെന്ന് റോക്ക്‌ലാന്‍ഡിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.