അഡലെയ്‌ഡ്: ഓസ്ട്രേലിയിലെ അഡലെയ്‌ഡിൽ സിറോ മലബാർ വിശ്വസി സമൂഹം ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിക്കുന്നു. യൂറോപ്യൻ മിഷനറിമാർ കേരളത്തിൽ സുവിശേഷ പ്രാഘോഷണം നടത്തിയതുപോലെ സിറോ മലബാർ നസ്രാണി സമൂഹം അഡലെയ്‌ഡിൽ ഇശോയുടെ പീഡാസഹന ഓർമ ആചാരണത്തിനായി പ്രാർത്ഥനാ പൂർവം ഒരുങ്ങുന്നു. അഡലെയ്‌ഡ് നഗരത്തിലെ പ്രധാന വീഥികളിലൂടെ കുരിശിന്റെ വഴി നടത്താനൊരുങ്ങുകയാണ് സീറോമലബാർ സമൂഹം.
ദുഖവെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കുരിശിന്റെ വഴി ടോറൻസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് കിംഗ് വില്യം റോഡിലൂടെ കടന്ന് വിക്ടോറിയ സ്‌ക്വയറിൽ എത്തും. അഡലെയ്‌ഡിലെ മൂന്ന് സിറോ മലബാർ ഇടവകകളുടെയും കൂട്ടായമയാണ് ഈ കുരിശിന്റെ വഴി ഒരുക്കുന്നത്.

കഴിഞ്ഞ വർഷം അഡലെയ്‌ഡിൽ സംഘടിപ്പിച്ച കുരിശിന്റെ വഴിയിൽ നിന്നുള്ള ദൃശ്യം
സെന്റ് അൽഫോൻസാ ഫോറോനായുടെയും സെന്റ് മേരിസ് ഇടവകയുടെയും വികാരി ഫാ. സിബി പുളിക്കൽ, സെന്റ് ഏവുപ്രാസ്യ ഇടവക വികാരി ഫാ. എബ്രഹാം കഴുന്നടിയിൽ എന്നിവർ തിരുകർമങ്ങൾക്ക് നേതൃത്വം നൽകും.
പൊതുസ്ഥലത്ത് തങ്ങളുടെ ക്രൈസ്തവ വിശ്വാസം സാക്ഷ്യപ്പെടുത്തുന്നതിലൂടെ നൂറുകണക്കിന് വർഷങ്ങളുടെ ക്രൈസ്തവ വിശ്വാസ പാരമ്പര്യമുള്ള അഡ്‌ലെയ്ഡിൽ വിശ്വാസം വീണ്ടും കത്തി ജ്വലിപ്പിക്കുക എന്നതാണ് സീറോ മലബാർ സമൂഹം പ്രതീക്ഷിക്കുന്നത്. കൈക്കാരന്മാർ, ഇടവക പ്രതിനിധികൾ, മാതാധ്യാപകർ, മാതാപിതാക്കൾ, മാതൃവേദി, പിതൃവേദി, യുവജനങ്ങൾ എന്നിവരുടെയെല്ലാം കൂട്ടായ നേതൃത്വം എല്ലാ ഒരുക്കങ്ങൾക്കും മുൻപിലും ഉണ്ട്.

കഴിഞ്ഞ വർഷം അഡലെയ്‌ഡിൽ സംഘടിപ്പിച്ച കുരിശിന്റെ വഴിയിൽ നിന്നുള്ള ദൃശ്യം
സീറോ മലബാർ യുവജനങ്ങൾ ഈശോയുടെ പീഡാനുഭവ യാത്രയുടെ ഓരോ രംഗങ്ങളും ഒന്നര കിലോമീറ്റർ നീണ്ട സിറ്റിയിലൂടെയുള്ള യാത്രയിൽ പുനർആവിഷ്കരിക്കും. ഏകദേശം 2000 ത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കെയ്യിൽ മരക്കുരിശുകളും ഏന്തിയാണ് വിശ്വാസികൾ കുരിശിന്റെ വഴിയിൽ പങ്കാളികളാവുക.
നമ്മുടെ രക്ഷകനായ ഈശോ നാഥൻ നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി സ്വന്തം ജീവൻ നൽകിയത് ഈ രാജ്യത്തെ ജനങ്ങളെ ഓർമിപ്പിക്കുവാനും വിശ്വാസത്തിലേക്കു തിരിച്ച് കൊണ്ടുവരുവാനും പ്രദോചനമാകാനാണ് പൊതു സ്ഥലത്ത് കുരിശിന്റെ വഴി സംഘടിപ്പിക്കുന്നത്. നാല്പാതം ശനിയാഴ്ച 14ന് വൈകുനേരം മൂന്ന് മണിക്ക് ഏദൻ വാലിയിലെ കുരിശുമലയിൽ 1500ഓളം പേർ പങ്കെടുക്കുന്ന കുരിശിന്റെ വഴിയും ഉണ്ടായിരിക്കും.
ദുഖവെള്ളിയാഴ്ച ദിനം അഡലെയ്‌ഡിന്റെ ചരിത്രത്തിൽ ആദ്യമായ് വിക്ടോറിയ സ്‌ക്വയറിൽ ക്രൂശിത രൂപം സീറോ മലബാർ വിശ്വാസികളാൽ ഉയർത്തപെടുന്നു എന്നത് നനമ്മുടെ വിശ്വാസത്തെ സംബന്ധിച്ച് വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നും എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണമെന്നും ഫൊറോനാ വികാരി ഫാ. സിബി പുളിക്കൽ എല്ലാ സഭാ വിശ്വാസികളെയും ഓർമിപ്പിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.