വത്തിക്കാന്‍ സിറ്റി : യുദ്ധത്തിന്റെ കെടുതികളിൽ കഴിയുന്നവരോടുള്ള അടുപ്പത്തിൻ്റെയും കരുതലിൻ്റെയും അടയാളമായി ഫ്രാൻസിസ് മാർപാപ്പ ഉക്രെയ്ന് നാല് ആംബുലൻസുകൾ കൂടി കൈമാറി. ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശ പ്രകാരം ഉപവി പ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കോൺറാഡ് ക്രജേവ്സ്കിയാണ് ഉക്രെയ്നിൽ എത്തി വാഹനങ്ങൾ കൈമാറിയത്.
ജീവൻ രക്ഷിക്കാൻ ആവശ്യമായ എല്ലാ മെഡിക്കൽ ഉപകരണങ്ങളും ഉൾക്കൊള്ളുന്ന നാല് ആംബുലൻസുകളുമായാണ് കർദിനാൾ ക്രാജെവ്സ്കി ഉക്രൈനിലേക്ക് യാത്ര തിരിച്ചത്. ഇതിനോടകം തന്നെ നിരവധി തവണ കർദിനാൾ ക്രാജെവ്സ്കി ഉക്രയ്ൻ സന്ദർശിക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഉക്രയ്നിലെ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുന്ന ഈ സാഹചര്യത്തിൽ മാർപാപ്പയുടെ ഈ നടപടി ദുരിതമനുഭവിക്കുന്നവർക്ക് പ്രത്യാശയുടെ അനുഭവമാകും.
കർദിനാൾ ക്രാജെവ്സ്കി ഉക്രൈനിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരുമായി സംവദിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. മാർപാപ്പയുടെ സ്നേഹവും പിന്തുണയും അറിയിക്കുക എന്നതാണ് അദേഹത്തിന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ദീര്‍ഘകാലത്തേക്ക് പഴക്കം കൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണസാധനങ്ങള്‍, ജനറേറ്ററുകള്‍, വസ്ത്രങ്ങള്‍, സാമ്പത്തിക സഹായം ഉള്‍പ്പെടെ വിവിധ സഹായങ്ങള്‍ വത്തിക്കാന്‍ നേരത്തെ ഉക്രെയ്ന് കൈമാറിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.