വാഷിങ്ടണ്‍: സ്റ്റുഡന്റ് വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അമേരിക്ക പരിശോധിക്കും. വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമായും മുന്നറിയിപ്പ്. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് എന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഈ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും വിദ്യാര്‍ഥി വിസകളും സ്ഥിരതാമസത്തിനായുള്ള അപേക്ഷകളും ഇതില്‍ ഉള്‍പ്പെടുമെന്നും ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ജൂതവിരുദ്ധത പങ്കുവയ്ക്കുന്നവര്‍ക്കും ഹമാസ്, ഹൂതി, ഹിസ്ബുള്ള തുടങ്ങിയ സംഘടനകളെ പിന്തുണയ്ക്കുന്നവര്‍ക്കും വിസയില്ലെന്ന നിലപാടിലാണ് അമേരിക്ക. മേല്‍പ്പറഞ്ഞ തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെക്കുകയോ ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്താല്‍ വിസ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ് .
ഭീകരവാദ അനുകൂലികള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ല. ഇങ്ങോട്ട് വരാനോ ഇവിടെ തുടരാനോ അത്തരം ആളുകളെ അനുവദിക്കില്ല. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ പബ്ലിക് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ മക്ലാഫ്ലിന്‍ വ്യക്തമാക്കി. വിദ്യാഭ്യാസത്തിന് അമേരിക്കയിലെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ വിസാ നിബന്ധനകള്‍ പാലിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന്റെ പേരില്‍ ഒട്ടേറെ വിദേശ വിദ്യാര്‍ഥികളെ ഫെഡറല്‍ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. അതില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുമുണ്ട്. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വിസ റദ്ദാക്കപ്പട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.