ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമം മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമമാണെന്നും വിമര്‍ശകര്‍ വാദിക്കുമ്പോള്‍, വഖഫ് സ്വത്തുക്കളുടെ നടത്തിപ്പില്‍ സുതാര്യത ഉറപ്പാക്കുന്നതിന് ഭേദഗതി അനിവാര്യമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് മുമ്പാകെ ആകെ 73 ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഹര്‍ജികള്‍ പരിഗണിക്കും.
1995 ലെ വഖഫ് നിയമത്തിനെതിരെ ഹിന്ദു കക്ഷികള്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ഇതില്‍ ഉള്‍പ്പെടുന്നു. മറ്റ് ചിലത് സമീപകാല ഭേദഗതികളുടെ സാധുതയെ ചോദ്യം ചെയ്തുള്ളവയാണ്. കോടതി കേസ് തീരുമാനിക്കുന്നതുവരെ നിയമത്തിന് ഇടക്കാല സ്റ്റേ വേണമെന്നും ചില ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി, സമാജ്വാദി പാര്‍ട്ടി, നടന്‍ വിജയ്യുടെ ടിവികെ, ആര്‍ജെഡി, ജെഡിയു, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, എഎപി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് തുടങ്ങിയ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ അപേക്ഷകരില്‍ ഉള്‍പ്പെടുന്നു.
കേസില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങള്‍ നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വഖഫ് സ്വത്തുക്കളുടെ കാര്യക്ഷമവും ഉത്തരവാദിത്തമുള്ളതുമായ ഭരണം ഉറപ്പാക്കാന്‍ ഈ നിയമം ഭരണഘടനാപരമായി ശരിയാണെന്നും വിവേചനരഹിതമാണെന്നും അവര്‍ വാദിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.