മെൽബൺ: ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഓസ്‌ട്രേലിയയിൽ ജോലി നേടുന്നതിനായി വ്യാജരേഖകൾ നിർമിച്ചെന്നും വിദ്യാർത്ഥി വിസ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിരവധി ഓസ്‌ട്രേലിയൻ സർവകലാശാലകൾ ഗുജറാത്ത്, ബീഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിസ നൽകുന്നതിൽ ഓസ്‌ട്രേലിയൻ സർവകലാശാലകൾ സമാനമായ കാരണങ്ങളാലും ഉയർന്ന തോതിലുള്ള കൊഴിഞ്ഞുപോക്കും കാരണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി 2023 ൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
രാജ്യത്തേക്കുള്ള വർധിച്ച് വരുന്ന കുടിയേറ്റം കുറയ്ക്കുന്നതിനും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ദുര്യുദ്ദേശപരമായ പ്രവേശനം തടയുന്നതിനുമായി പ്രധാനമന്ത്രി ആന്റണി ആൽബനീസ് നടത്തുന്ന ഇമിഗ്രേഷൻ പരിഷ്കരണത്തിന്റെ ഭാഗമായാണ് സർവകലാശാലകളുടെ ഈ നീക്കം. 2025 അവസാനിക്കുമ്പോഴേക്കും ഓസ്‌ട്രേലിയ തങ്ങളുടെ നെറ്റ് മൈഗ്രേഷൻ പകുതിയായി കുറയ്ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
2022 ഡിസംബറിനും 2023 ഡിസംബറിനും ഇടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വിസ അംഗീകാരങ്ങൾ 48 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകളിൽ ഏകദേശം 20 ശതമാനവും നിരസിക്കപ്പെടുന്നുണ്ട്. നേപ്പാൾ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും വിസ നൽകുന്നതിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിദേശ വിദ്യാഭ്യാസത്തിനായി പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ശക്തമായ വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്. കാരണം കാനഡ, യുകെ തുടങ്ങിയ മറ്റ് സ്ഥലങ്ങളും പ്രവേശനം കൂടുതൽ ബുദ്ധിമുട്ടാണ്. കാനഡ വിദ്യാർത്ഥി പെർമിറ്റിന് പരിധി ഏർപ്പെടുത്തുന്നുണ്ട്, അതേസമയം യുകെ വിദ്യാർത്ഥികൾ അവരുടെ കോഴ്‌സുകൾ പൂർത്തിയാക്കിയ ശേഷം രാജ്യത്ത് ജോലി ചെയ്യാനുള്ള അവരുടെ അവകാശത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.