ജെ.ഡി വാന്‍സ്: ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അവസാനം കൂടിക്കാഴ്ച നടത്തിയ ലോക നേതാവ്

ജെ.ഡി വാന്‍സ്:  ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അവസാനം കൂടിക്കാഴ്ച നടത്തിയ ലോക നേതാവ്

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അവസാനം കൂടിക്കാഴ്ച നടത്തിയ ലോക നേതാവ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെയിംസ് ഡേവിഡ് വാന്‍സ് എന്ന ജെ.ഡി വാന്‍സ്.

ദുഖ ശനിയാഴ്ചയായിരുന്നു ജെ.ഡി വാന്‍സിന്റെ മാര്‍പാപ്പയുമായുള്ള വത്തിക്കാനിലെ കൂടിക്കാഴ്ച. പാപ്പയുടെ വസതിയായ കാസ സാന്താ മാര്‍ട്ടയില്‍ തികച്ചും സ്വകാര്യമായാണ് കൂടിക്കാഴ്ച നടന്നത്. വളരെ ഹ്രസ്വമായ കൂടിക്കാഴ്ചയില്‍ ഇരുകൂട്ടരും പരസ്പരം ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

ലോകത്തിലെ മാരകമായ മാനുഷിക സാഹചര്യങ്ങളെ കൂടിക്കാഴ്ചയില്‍ അഭിസംബോധന ചെയ്യപ്പെട്ടു. കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍, തടവുകാര്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി മത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുവരും പുതുക്കി.

പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങളുടെ സെക്രട്ടറി മോണ്‍സിഞ്ഞോര്‍ പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വാന്‍സിന്റെ വത്തിക്കാനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനവേളയില്‍ 'അന്താരാഷ്ട്ര സാഹചര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ കൈമാറ്റം നടന്നു' എന്ന് വത്തിക്കാന്‍ പ്രസ്് ഓഫീസ് വ്യക്തമാക്കിയിരുന്നു.

സംഭാഷണത്തില്‍ പ്രത്യേകിച്ച്, സായുധ സംഘട്ടനങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, മാനുഷിക പ്രതിസന്ധികള്‍ എന്നിവ ബാധിക്കപ്പെട്ട രാജ്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി. കൂടാതെ കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍, തടവുകാര്‍ തുടങ്ങിയ വിഷയങ്ങളും പൊതുതാല്‍പര്യമുള്ള മറ്റു വിഷയങ്ങളും അഭിസംബോധന ചെയ്തുവെന്നും വത്തിക്കാന്‍ റിപ്പോര്‍ട്ട് ചെയ്തു.

2019 ല്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത യു.എസ് വൈസ് പ്രസിഡന്റ്, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കര്‍ദിനാള്‍ ക്ലോഡിയോ ഗുഗെറോട്ടിയുടെ കാര്‍മ്മികത്വത്തില്‍ ദുഖവെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.