മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിൽ‌ ട്രംപ് പങ്കെടുക്കും; അമേരിക്കൻ പതാക പകുതി താഴ്‌ത്തിക്കെട്ടാന്‍ ഉത്തരവിട്ടു

മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിൽ‌ ട്രംപ് പങ്കെടുക്കും; അമേരിക്കൻ പതാക പകുതി താഴ്‌ത്തിക്കെട്ടാന്‍ ഉത്തരവിട്ടു

വാഷിങ്ടൺ ഡിസി: ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദര സൂചകമായി അമേരിക്കയില്‍ പതാക പകുതി താഴ്ത്തിക്കെട്ടണമെന്ന് ആഹ്വാനം ചെയ്‌ത് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. പൊതു കെട്ടിടങ്ങൾ, മൈതാനങ്ങൾ, സൈനിക പോസ്റ്റുകൾ, നാവിക സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പതാക താഴ്‌ത്തിക്കെട്ടാന്‍ ട്രംപ് നിര്‍ദേശിച്ചു. ട്രൂത്ത് സോഷ്യൽ എന്ന ട്രംപിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് അറിയിപ്പ്.

മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ ട്രംപും പങ്കാളി മെലാനിയ ട്രംപും പങ്കെടുക്കും. ‘റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മെലാനിയയും ഞാനും പോകും. അവിടെ ഉണ്ടായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു!’ ട്രംപ് സോഷ്യൽ മീഡിയ പേജിൽ എഴുതി. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നിത്യശാന്തി നേരുന്നു. ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് നേരത്തെ അനുശോചന സന്ദേശത്തില്‍ പറഞ്ഞിരുന്നു.

കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളിലും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിലും പങ്കെടുക്കാനായി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ റോമിലേക്ക് പോയി. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ. മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.