സെക്രട്ടറിയേറ്റിലെ തീപിടിത്തം; വിവാദം വീണ്ടും ആളുന്നു; മുഖ്യമന്ത്രി പറഞ്ഞത് കള്ളം; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

സെക്രട്ടറിയേറ്റിലെ തീപിടിത്തം; വിവാദം വീണ്ടും ആളുന്നു; മുഖ്യമന്ത്രി പറഞ്ഞത് കള്ളം; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : ഓഗസ്റ്റ് 25 നു സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തം ഷോട്ട് സർക്യൂട്ട് മൂലം അല്ലെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തി. തീപിടുത്തം നടന്നത് സ്വർണക്കടത്തു സംഭവവുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കാനാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ഇതോടെ ബലമേറി. ഫോറൻസിക് റിപ്പോർട്ട് തിരുവനന്തപുരം സി ജെ എം കോടതിയിൽ സമർപ്പിച്ചു. തീപിടുത്തം ഉണ്ടായപ്പോൾ വേഗം തീപിടിക്കാൻ സാധ്യതയുള്ള സാനിറ്റൈസർ പോലും തീപിടിക്കാതെ ഫയലുകൾ മാത്രം കത്തി നശിച്ചത് സംശയം ജനിപ്പിച്ചിരുന്നു. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്ന് സർക്കാർ നിയമിച്ച സമിതി കണ്ടെത്തിയിരുന്നു. ഫയർ ഫോഴ്സും ഇതേ മറുപടിയാണ് നൽകിയത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ട് സർക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.