പാസ്റ്ററെ മോചിപ്പിക്കണമെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസം നിറുത്തണം : ബോക്കോ ഹറാം

പാസ്റ്ററെ  മോചിപ്പിക്കണമെങ്കിൽ  കുട്ടികളുടെ വിദ്യാഭ്യാസം  നിറുത്തണം : ബോക്കോ ഹറാം

അബൂജ : ബോക്കോ ഹറാം തട്ടിക്കൊണ്ടു പോയ ക്രിസ്ത്യൻ പാസ്റ്ററെ മോചിപ്പിക്കുവാൻ മോചന ദ്രവ്യം കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം നിറുത്തണമെന്നും നിബന്ധന . കഴിഞ്ഞ ബുധനാഴ്ച ബോക്കോ ഹറാം തീവ്രവാദികൾ ഒരാഴ്ചത്തെ അന്ത്യശാസനം നൽകി .തന്മൂലം പാസ്റ്റർ ബുള്ളസ് യാകുരുവിന്റെ മൂന്ന് മക്കളും അവരുടെ സ്കൂൾ വിദ്യാഭ്യാസം നിർത്തിവച്ചു. ക്രിസ്മസ് ദിനമായ 2020 ഡിസംബർ 24 നാണു ക്രിസ്ത്യൻ പാസ്റ്ററായ ബുള്ളസ് യാകുരുവിനെ തട്ടിക്കൊണ്ടു പോയത് . ചിബോക്കിലെ സമൂഹം പാസ്റ്ററെ മോചിപ്പിക്കുവാൻ ആവശ്യമായ പണം സ്വരൂപിച്ച് പാസ്റ്ററുടെ ജീവൻ സുരക്ഷിതമാക്കുന്നതിനായി ബോക്കോ ഹറാം ഗ നേതാവ് അബുബക്കർ ഷെകാവുവിനെ കാണാൻ പദ്ധതിയിടുകയാണിപ്പോൾ.

കഴിഞ്ഞ ബുധനാഴ്ച നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി, ബൊർനോ സ്റ്റേറ്റ് ഗവൺമെന്റ്, ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ എന്നിവർക്ക് ബോക്കോ ഹറാം തീവ്രവാദികളുടെ പക്കൽ നിന്നും അയച്ച വീഡിയോയിൽ പാസ്റ്റർ സഹായത്തിനായി കേഴുകയായിരുന്നു.

ചിബോക്കിൽ നിന്ന് 20 കിലോമീറ്റർ മാത്രം അകലെയുള്ള ബോർനോയിലെ പെമി ഗ്രാമത്തിൽ നിന്നുമാണ് ബോക്കോ ഹറാം പാസ്റ്ററെ തട്ടി കൊണ്ടുപോയത്. നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹായത്തോടെ വിവിധ തീവ്രവാദി ഗ്രൂപ്പുകൾ ക്രിസ്ത്യാനികളെ ഉന്മൂലനാശം ചെയ്തു കൊണ്ടിരിക്കുകയാണ് . അന്തർ ദേശീയ സംഘങ്ങൾ ഈ വിഷയത്തെ വേണ്ട ഗൗരവത്തിൽ കാണുന്നില്ല എന്ന് പരക്കെ ആക്ഷേപമുണ്ട് . പ്രസിഡന്റ് സ്വീകരിക്കുന്ന അനങ്ങാപ്പാറ നയം സംഗതികൾ കൂടുതൽ വഷളാക്കുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.